ETV Bharat / sports

'ഷെയിം ഓണ്‍ എംഐ...', ആരാധകര്‍ ഹാപ്പിയല്ല; ഹിറ്റ്‌മാനെ നായകസ്ഥാനത്ത് നിന്നും നീക്കിയതില്‍ മുംബൈ ഇന്ത്യന്‍സിന് 'പൊങ്കാല' - മുംബൈ ഇന്ത്യന്‍സ് ക്യാപ്‌റ്റന്‍സി

Fans On Rohit Sharma Removal From MI Captaincy: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആരാധകര്‍.

Mumabi Indians Captain  Fans On Rohit Sharma Removal From Captaincy  Rohit Sharma Hardik Pandya  Mumbai Indians IPL 2024 Captain  ShameOnMI Hashtag  Mumbai Indians Fans Reaction  മുംബൈ ഇന്ത്യന്‍സ് ആരാധകര്‍  രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യ  മുംബൈ ഇന്ത്യന്‍സ് ക്യാപ്‌റ്റന്‍സി  ഐപിഎല്‍ 2024 മുംബൈ ഇന്ത്യന്‍സ് ആരാധകര്‍
Fans On Rohit Sharma Removal From MI Captaincy
author img

By ETV Bharat Kerala Team

Published : Dec 16, 2023, 7:49 AM IST

മുംബൈ : ഐപിഎല്‍ 2024ന് മുന്‍പ് മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് സീസണിലും ടീമിനെ നയിച്ച രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടാണ് കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച ഹാര്‍ദിക്കിന് മുംബൈ പുതിയ ചുമതല നല്‍കിയത്. ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല.

പുതിയ സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്നും നീക്കി കൊണ്ട് ടീം മാനേജ്‌മെന്‍റ് തങ്ങളെ വഞ്ചിച്ചു. അനവസരത്തിലാണ് മുംബൈ മാനേജ്‌മെന്‍റ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. എന്നിങ്ങനെയുള്ള വാദങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

#ShameOnMI എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ ട്രെന്‍ഡിങ് ആകുകയും ചെയ്‌തു. ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയില്‍ ടീമിനെ ആരാധകര്‍ അണ്‍ഫോളോ ചെയ്‌തുമാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.

അതേസമയം, രോഹിത് ശര്‍മയെ എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സിന്‍റെ നായക സ്ഥാനത്ത് നിന്നും നീക്കിയത് എന്നതിനുള്ള കാരണം ടീമിന്‍റെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് തലവന്‍ മഹേള ജയവര്‍ധനെ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ജയവര്‍ധന കഴിഞ്ഞ ദിവസം അറിയിച്ചത്.

2013ല്‍ റിക്കി പോണ്ടിങ് നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്‌റ്റനായി രോഹിത് ശര്‍മ ചുമതല ഏറ്റെടുക്കുന്നത്. നായകനായ ആദ്യ സീസണില്‍ തന്നെ മുംബൈയ്‌ക്ക് ഐപിഎല്ലില്‍ കന്നി കിരീടം നേടിക്കൊടുക്കാന്‍ രോഹിതിനായി. പിന്നീട് 2015, 2017, 2019, 2020 വര്‍ഷങ്ങളിലും രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം നേടി.

ഐപിഎല്ലില്‍ അഞ്ച് കിരീടം നേടുന്ന ആദ്യ നായകനെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. അതേസമയം, മുംബൈ അവസാന നാല് പ്രാവശ്യം ഐപിഎല്‍ ചാമ്പ്യന്മാരായപ്പോഴും ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. 2022ലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയത്.

  • From 13.2 M to 13 M
    Lost 2 Lakh On Instagram

    From 8.6 M to 8.2 M
    Lost 400k on Twitter

    Whatever Mumbai Indians is today is because of Rohit, he has been the face of Rohit, without Rohit MI is nothing.

    Well done Rohitians, keep showing the level this Mc MI. #ShameOnMI pic.twitter.com/Ei7OZ1n5Rv

    — Jyran (@Jyran45) December 15, 2023 " class="align-text-top noRightClick twitterSection" data=" ">

ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ ഹാര്‍ദിക്കിനായി. കഴിഞ്ഞ വര്‍ഷം ഹാര്‍ദിക്കിന് കീഴില്‍ കളിച്ച ഗുജറാത്ത് ടൂര്‍ണമെന്‍റ് ഫൈനലില്‍ എത്തിയിരുന്നു. 2024 ഐപിഎല്‍ സീസണിന് മുന്നോടിയായി പ്ലെയര്‍ ട്രേഡിങ്ങിലൂടെ ആയിരുന്നു മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് എത്തിച്ചത്.

Also Read : ഇനി ക്യാപ്റ്റന്‍ പാണ്ഡ്യ ; മുംബൈയില്‍ രോഹിത്തിന്‍റെ പിന്‍ഗാമിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.