ETV Bharat / sports

ലങ്കന്‍ താരത്തെ ടീമിലെടുത്തു; ചെന്നൈക്കെതിരെ ആരാധക രോഷം

സിംഹളീസ് വിഭാഗത്തിൽപ്പെട്ട മഹീഷിനെ ടീമിലെടുത്തത് തമിഴ്‌ ജനതയോടുള്ള അവഹേളനമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. (#Boycott_ChennaiSuperKings)

fans against Chennai Super Kings  Boycott Chennai Super Kings  Maheesh Theekshana  Chennai Super Kings  IPL  ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആരാധകര്‍  ശ്രീലങ്കന്‍ താരം മഹീഷ് തീക്ഷണക്കെതിരെ ആരാധകര്‍  മഹീഷ് തീക്ഷണ
ലങ്കന്‍ താരത്തെ ടീമിലെടുത്തു; ചെന്നൈക്കെതിരെ ആരാധക രോഷം
author img

By

Published : Feb 15, 2022, 7:47 PM IST

ഹൈദരാബാദ്: ഐപിഎല്‍ താര ലേലത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആരാധക രോഷം. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീമില്‍ ശ്രീലങ്കന്‍ താരം മഹീഷ് തീക്ഷണയെ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സിംഹളീസ് വിഭാഗത്തിൽപ്പെട്ട മഹീഷിനെ ടീമിലെടുത്തത് തമിഴ്‌ ജനതയോടുള്ള അവഹേളനമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിനോടനുബന്ധിച്ച് ചെന്നൈയെ ബഹിഷ്‌ക്കരിക്കണമെന്ന (#Boycott_ChennaiSuperKings) ഹാഷ് ടാഗടക്കം ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്.

താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നും, അല്ലെങ്കില്‍ ഫ്രാഞ്ചൈസിയുടെ പേരിൽ നിന്നും 'ചെന്നൈ' എന്ന വാക്ക് എടുത്തുമാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

ശ്രീലങ്കയില്‍ തമിഴ് വംശജർക്ക് നേരെ സിംഹളീസ് പട്ടാളം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള ടീമില്‍ നിന്നും ഇത്തരമൊരു നടപടിയുണ്ടാവാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.

also read: 'അതാണ് വിലയെങ്കില്‍ നല്‍കാന്‍ തയ്യാറാണ്'; കൊവിഡ് വാക്‌സിനേഷനില്‍ നിലപാട് വ്യക്തമാക്കി ജോക്കോ

2009-ൽ എൽ.ടി.ടി.ഇക്കെതിരെ ശ്രീലങ്കൻ ഭരണകൂടം നടപടിയെടുത്തപ്പോള്‍ തമിഴർക്കെതിരെ സിംഹള സൈനികർ യുദ്ധക്കുറ്റം ചെയ്തതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു.

70 ലക്ഷം രൂപയ്ക്കാണ് ഫാസ്റ്റ് ബൗളറായ മഹീഷ് തീക്ഷണയെ ചെന്നൈ ലേലത്തില്‍ പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.