കറാച്ചി : അന്താരാഷ്‌ട്ര തലത്തില്‍ നിരവധി റെക്കോഡുകള്‍ അടിച്ചെടുത്ത ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാറിലൊരാളാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ താരത്തിന് ആരാധകരുമുണ്ട്.
ഇപ്പോഴിതാ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോലിയുടെ പോസ്റ്ററുമായി നില്‍ക്കുന്ന ആരാധകന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗദ്ദാഫി സ്റ്റേഡിയത്തിലാണ് കോലിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി ആരാധകനെത്തിയത്.
കോലി ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍, താരം പാകിസ്ഥാനില്‍ സെഞ്ച്വറി നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. മുന്‍ പാക് പേസര്‍ ശുഐബ് അക്തര്‍ ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.
-
Someone spreading love at the #GaddafiStadium. #PSL7 #Pakistan #ViratKohli pic.twitter.com/Eq2yIEGpdi
— Shoaib Akhtar (@shoaib100mph) February 21, 2022 " class="align-text-top noRightClick twitterSection" data="
">Someone spreading love at the #GaddafiStadium. #PSL7 #Pakistan #ViratKohli pic.twitter.com/Eq2yIEGpdi
— Shoaib Akhtar (@shoaib100mph) February 21, 2022Someone spreading love at the #GaddafiStadium. #PSL7 #Pakistan #ViratKohli pic.twitter.com/Eq2yIEGpdi
— Shoaib Akhtar (@shoaib100mph) February 21, 2022
'ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരോ സ്‌നേഹം പരത്തുന്നു' എന്നെഴുതിക്കൊണ്ടാണ് അക്തര്‍ പ്രസ്‌തുത ചിത്രം പങ്കുവച്ചിരിക്കുന്നത്.
also read: സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തു ; ജിങ്കന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി തന്‍റെ ഏറ്റവും മികച്ച പ്രകടനം കോലിക്ക് പുറത്തെടുക്കാനായിട്ടില്ല. 2019 നവംബറിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര സെഞ്ച്വറി നേട്ടം. എന്നാല്‍ നിരവധി അര്‍ധ സെഞ്ച്വറികള്‍ താരം കണ്ടെത്തിയിട്ടുണ്ട്.