ബെംഗളൂരു: ഇന്ത്യ- ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആരാധകരില്‍ മൂന്ന് പേര്‍ അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചു. ഇവരിൽ ഒരാൾ മുന്‍ നായകന്‍ വിരാട് കോലിക്കൊപ്പം സെൽഫി എടുക്കുകയും ചെയ്‌തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പുറത്താക്കിയത്.
ലങ്കയുടെ രണ്ടാം ഇന്നിങ്‌സിന്‍റെ ആറാം ഓവറിലാണ് മൂന്ന് പേരും ഗ്രൗണ്ടില്‍ പ്രവേശിച്ചത്. മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട കുശാൽ മെൻഡിസിന് വൈദ്യസഹായം നല്‍കുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റേഡയത്തില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന വേലി തകര്‍ത്താണ് മൂവരും ഗ്രൗണ്ടിലെത്തിയത്. ഇവരിൽ ഒരാൾ സ്ലിപ്പ് ഏരിയയിൽ നിന്ന കോലിയോട് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.
-
Crazy love for @imVkohli #INDvsSL #PinkBallTest pic.twitter.com/Ilalxvf1xs
— jayanth a rao (@MTRBISIBELEBATH) March 13, 2022 " class="align-text-top noRightClick twitterSection" data="
">Crazy love for @imVkohli #INDvsSL #PinkBallTest pic.twitter.com/Ilalxvf1xs
— jayanth a rao (@MTRBISIBELEBATH) March 13, 2022Crazy love for @imVkohli #INDvsSL #PinkBallTest pic.twitter.com/Ilalxvf1xs
— jayanth a rao (@MTRBISIBELEBATH) March 13, 2022
also read: ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ്, ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവന: ബുംറ
സ്റ്റേഡിയത്തില്‍ ചെറിയ സുരക്ഷ വീഴ്‌ചയുണ്ടായതായി ഇന്ത്യയുടെ സീനിയർ പേസർ ജസ്പ്രീത് ബുംറ പറഞ്ഞു. 'അതു ഞങ്ങളുടെ നിയന്ത്രണത്തിലല്ല. തീര്‍ച്ചയായും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഒരു പ്രശ്‌നം തന്നെയാണ്. പെട്ടെന്നാണ് മൂന്ന് പേര്‍ കടന്ന് കയറിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉചിതമായി ഇടപെട്ടു. ഇതിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല, ആരാധകർ ചിലപ്പോൾ വികാരഭരിതരാകും ' ബുംറ വ്യക്തമാക്കി.