ETV Bharat / sports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ വീണ്ടും വിവാഹിതനായി

സുഹൃത്ത് ബുൾ ബുൾ സാഹയെയാണ് അരുൺ ലാൽ വിവാഹം ചെയ്‌തത്

Ex India Cricketer Arun Lal Marries Again  Arun Lal Wedding Pics  Arun Lal married long-time friend Bulbul Saha  Bulbul Saha  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ വിവാഹിതനായി  അരുൺ ലാൽ  ബുൾ ബുൾ സാഹ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അരുൺ ലാൽ വീണ്ടും വിവാഹിതനായി
author img

By

Published : May 3, 2022, 9:14 PM IST

കൊല്‍ക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവില്‍ ബംഗാൾ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനുമായ അരുൺ ലാൽ (66) വീണ്ടും വിവാഹിതനായി. സുഹൃത്ത് ബുൾ ബുൾ സാഹയെയാണ് അരുൺ ലാൽ വിവാഹം ചെയ്‌തത്. കൊല്‍ക്കത്തയില്‍ സ്വകാര്യ ചടങ്ങായായിരുന്നു വിവാഹം.

ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 38 കാരിയായ ബുൾബുൾ, അധ്യാപികയാണ്. ആദ്യ ഭാര്യ റീനയിൽ നിന്ന് നേരത്തെ തന്നെ വിവാഹ മോചനം നേടിയ താരം, രണ്ടാം വിവാഹത്തിന് അവരുടെ സമ്മതവും വാങ്ങിയിരുന്നു. വിവാഹമോചനത്തിന് ശേഷവും അസുഖബാധിതയായ റീനയുടെ കാര്യങ്ങൾ നോക്കുന്നതും അരുൺ ലാലാണ്.

1981ല്‍ ബം​ഗാൾ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായ അരുണ്‍ ലാല്‍ 1982 മുതല്‍ 1989 വരെയാണ് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്. ഇന്ത്യയ്ക്കായി 16 ടെസ്റ്റും 13 ഏകദിനങ്ങളും ലാല്‍ കളിച്ചിട്ടുണ്ട്. 2020ൽ ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോഴും പരിശീലകന്‍റെ കുപ്പായത്തില്‍ ലാലുണ്ടായിരുന്നു.

also read: പൊള്ളാര്‍ഡിന്‍റെ പിന്‍ഗാമിയായി നിക്കോളാസ് പുരാന്‍ ; വിന്‍ഡീസിന്‍റെ വൈറ്റ്‌ബോള്‍ നായകനായി പ്രഖ്യാപനം

ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളില്‍ കമന്‍റേറ്ററായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2016ൽ കാൻസർ ബാധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.