ETV Bharat / sports

ഐപിഎല്‍ 2019: ആരാകും ഡൽഹി ക്യാപിറ്റൽസിന്‍റെ പടക്കുതിരകൾ - ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്‍ 2019 സീസണില്‍ ഡല്‍ഹിയുടെ വിജയങ്ങൾ അനായാസമാക്കാൻ ഈ താരങ്ങളുടെ പ്രകടനം അനിവാര്യമാണ്.

ഐപിഎല്‍ 2019: ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയശില്‍പികൾ
author img

By

Published : Mar 22, 2019, 3:18 AM IST

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഓരോ ടീമിലുംചിലതാരങ്ങൾ കാണും, ടൂർണമെന്‍റില്‍ ടീമിനെ അനായാസം മുന്നോട്ട് നയിക്കാൻ കഴിവുള്ളവർ. ടീമിന്‍റെ വിജയങ്ങളില്‍ ഈ താരങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണ്.

2019 സീസണില്‍ ഡല്‍ഹി അടിമുടി മാറ്റങ്ങളുമായാണ് വരുന്നത്. ഡല്‍ഹി ഡെയർഡെവിൾസ് എന്ന പേരില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരിലേക്ക് മാറിയതാണ് ഏറ്റവും വലിയ മാറ്റം. തഴക്കം വന്ന താരങ്ങളെ എല്ലാം ഒഴിവാക്കി യുവനിരയുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കന്നികിരീടം ലക്ഷ്യമിട്ട് എത്തുന്നത്. ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ നായകൻ.

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാൻ പോകുന്ന താരങ്ങൾ ഇവരാണ്:

  • റിഷഭ് പന്ത്
    3 BIGGEST MATCH WINNERS FOR DELHI CAPITALS,  ട്രന്‍റ് ബോൾട്ട് , പൃഥ്വി ഷാ,  റിഷഭ് പന്ത് , ഡല്‍ഹി ക്യാപിറ്റല്‍സ്  ,IPL 2019
    റിഷഭ് പന്ത്

ധോണിയുടെ പിൻഗാമി എന്ന പേരില്‍ ഇന്ത്യൻ ടീമിലേക്ക് എത്തിയ താരമാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ പോലും കൂറ്റനടികൾക്ക് ശ്രമിക്കുന്ന തികച്ചും വ്യത്യസ്തനായ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനം തന്നെയാണ് പന്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. 38 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും എട്ട് അർധ സെഞ്ച്വറിയും ഉൾപ്പെടെ 1248 റൺസാണ് പന്ത് നേടിയത്. തന്‍റെ കൂറ്റനടികൾ കൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റാൻ കഴിവുള്ള താരം തന്നെയാണ് റിഷഭ് പന്ത്. 2019 ഐപിഎല്ലില്‍ മികച്ച ഇന്നിങ്സുകൾ കാഴ്ചവയ്ക്കാൻ പന്തിന് കഴിയുമെന്ന് മാനേജ്മെന്‍റിന് ഉറപ്പുള്ളതുകൊണ്ടാണ് പന്തിനെ ടീമില്‍ നിലനിർത്തിയതും.

  • പൃഥ്വി ഷാ

    പൃഥ്വി ഷാ

ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് പൃഥ്വി ഷാ. 2018ലെ താരലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 19കാരനായ പൃഥ്വിയെ സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച പൃഥ്വി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അന്താരാഷ്ട്ര കരിയറില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പൃഥ്വി ഷാ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ചു. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 237 റൺസാണ് ഇന്ത്യക്ക് വേണ്ടി താരം നേടിയത്. പൃഥി ഷായെ ടീമില്‍ നിലനിർത്താൻ ഡല്‍ഹിക്ക് ഈ പ്രകടനംതന്നെ ധാരാളമായിരുന്നു.

2019 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ശിഖർ ധവാനോടൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക പൃഥ്വി ഷാ തന്നെയാകും. ആക്രമിച്ച് കളിക്കാനും അത് പോലെ തന്നെ ശ്രദ്ധയോടെ കളിക്കാനും പൃഥ്വി ഷായിക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. മത്സരത്തിന്‍റെ ഗതി തന്നെ മാറ്റാൻ കഴിവുള്ള പൃഥി ഷാ തന്നെയാണ് 2019 സീസണില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ട്.

  • ട്രന്‍റ് ബോൾട്ട്

    ട്രന്‍റ് ബോൾട്ട്

2015ല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ന്യൂസിലൻഡ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും കളിച്ചതിന് ശേഷമാണ് ബോൾട്ട് ഡല്‍ഹിയിലേക്ക് എത്തിയത്. ഐപിഎല്ലിന്‍റെ മൂന്നു സീസണുകളിലും കളിച്ച ബോൾട്ടിന് ഇന്ത്യയിലെ പിച്ചുകളെ കുറിച്ച വ്യക്തമായ ബോധമുണ്ട്. കിവീസിന്‍റെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളായ ബോൾട്ട് ഐപിഎല്ലിലും അതേ ഫോം തുടർന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അത് ഗുണമാകും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാൻ കഴിയുന്ന ബോൾട്ടിന്‍റെ കഴിവ് ഐപിഎല്ലില്‍ ഡല്‍ഹിക്ക് ഉപകാരപ്പെടും.

2018 ഐപിഎല്‍ സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് ബോൾട്ട് വീഴ്ത്തിയത്. വരും സീസണിലെ ഓരോ മത്സരങ്ങളിലും ഡല്‍ഹിയെ വിജയത്തിലേക്ക് അടുപ്പിക്കാൻ ബോൾട്ടിന്‍റെ ബോളിങിന് സാധിക്കും.

Intro:Body:

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഓരോ ടീമിനും കുറച്ച് താരങ്ങൾ കാണും, ടൂർണമെന്‍റില്‍ ടീമിനെ അനായാസം മുന്നോട്ട് നയിക്കാൻ കഴിവുള്ളവർ. ടീമിന്‍റെ വിജയങ്ങളില്‍ ഈ താരങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണ്. 

2019 സീസണില്‍ ഡല്‍ഹി അടിമുടി മാറ്റങ്ങളുമായാണ് വരുന്നത്. ഡല്‍ഹി ഡെയർഡെവിൾസ് എന്ന പേരില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരിലേക്ക് മാറിയതാണ് ഏറ്റവും വലിയ മാറ്റം. തഴക്കം വന്ന താരങ്ങളെ എല്ലാം ഒഴിവാക്കി യുവനിരയുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കന്നികിരീടനേട്ടത്തിനായി എത്തുന്നത്. ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ നായകൻ. 

പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാൻ പോകുന്ന താരങ്ങൾ ഇവരാണ്: 

#1 റിഷഭ് പന്ത്

ധോണിയുടെ പിൻഗാമി എന്ന പേരില്‍ ടീമിലേക്ക് എത്തിയ താരമാണ് റിഷഭ് പന്ത്. ടെസ്റ്റില്‍  പോലും കൂറ്റനടികൾക്ക് ശ്രമിക്കുന്ന തികച്ചും വ്യത്യസ്തനായ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനം തന്നെയാണ് പന്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. 38 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും എട്ട് അർധ സെഞ്ച്വറിയും ഉൾപ്പെടെ 1248 റൺസാണ് പന്ത് നേടിയത്. തന്‍റെ കൂറ്റനടികൾ കൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റാൻ കഴിവുള്ള താരം തന്നെയാണ് റിഷഭ് പന്ത്. 2019 ഐപിഎല്ലില്‍ മികച്ച ഇന്നിങ്സുകൾ കാഴ്ചവയ്ക്കാൻ പന്തിന് കഴിയുമെന്ന് മാനേജ്മെന്‍റിന് ഉറപ്പുള്ളതുകൊണ്ടാണ് പന്തിനെ ടീമില്‍ നിലനിർത്തിയതും. 

#2 പൃഥ്വി ഷാ

ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് പൃഥ്വി ഷാ. 2018ലെ താരലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 19കാരനായ പൃഥ്വിയെ സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച പൃഥ്വി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അന്താരാഷ്ട്ര കരിയറില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പൃഥ്വി ഷാ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ചു. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 237 റൺസാണ് ഇന്ത്യക്ക് വേണ്ടി താരം നേടിയത്. പൃഥി ഷായെ ടീമില്‍ നിലനിർത്താൻ ഡല്‍ഹിക്ക് ഇത് തന്നെ ധാരാളമായിരുന്നു. 

2019 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ശിഖർ ധവാനോടൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക പൃഥ്വി ഷാ തന്നെയാകും. ആക്രമിച്ച് കളിക്കാനും അത് പോലെ തന്നെ ശ്രദ്ധയോടെ കളിക്കാനും പൃഥ്വി ഷായിക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. മത്സരത്തിന്‍റെ ഗതി തന്നെ മാറ്റാൻ കഴിവുള്ള പൃഥി ഷാ തന്നെയാണ് 2019 സീസണില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ട്. 

#3 ട്രന്‍റ് ബോൾട്ട്

2015ല്‍ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ന്യൂസിലൻഡ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും കളിച്ചതിന് ശേഷമാണ് ബോൾട്ട് ഡല്‍ഹിയിലേക്ക് എത്തിയത്. ഐപിഎല്ലിന്‍റെ മൂന്നു സീസണുകളിലും കളിച്ച ബോൾട്ടിന് ഇന്ത്യയിലെ പിച്ചുകളെ കുറിച്ച വ്യക്തമായ ബോധമുണ്ട്. കിവീസിന്‍റെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ബോൾട്ട് ഐപിഎല്ലിലും അതേ ഫോം തുടർന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അത് ഗുണമാകും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാൻ കഴിയുന്ന ബോൾട്ടിന്‍റെ കഴിവ് ഐപിഎല്ലില്‍ ഡല്‍ഹിക്ക് ഉപകാരപ്പെടും. 

2018 ഐപിഎല്‍ സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് ബോൾട്ട് വീഴ്ത്തിയത്. വരും സീസണിലെ ഓരോ മത്സരങ്ങളിലും ഡല്‍ഹിയെ വിജയത്തിലേക്ക് അടുപ്പിക്കാൻ ബോൾട്ടിന്‍റെ ബൗളിങിന് സാധിക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.