ETV Bharat / sports

England vs New Zealand 2nd ODI : ലിവിങ്സ്റ്റ‌ണ്‍ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ്; രണ്ടാം ഏകദിനത്തില്‍ കിവീസിന് തോല്‍വി - ഡാരില്‍ മിച്ചല്‍

England beat New Zealand In Second ODI : ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത് 79 റണ്‍സിന്. 78 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്ന ഇംഗ്ലീഷ് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ കളിയിലെ താരം.

England vs New Zealand  England vs New Zealand 2nd ODI  England vs New Zealand 2nd ODI Match Result  England vs New Zealand 2nd ODI Score  Daryl Mitchell  Reece Topley  Liam Livingstone  ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ്  ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ഏകദിന പരമ്പര  ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം  ലിയാം ലിവിങ്‌സ്റ്റണ്‍  ഡാരില്‍ മിച്ചല്‍  ട്രെന്‍റ് ബോള്‍ട്ട്
England vs New Zealand 2nd ODI
author img

By ETV Bharat Kerala Team

Published : Sep 11, 2023, 8:56 AM IST

Updated : Sep 11, 2023, 9:09 AM IST

ഹാംഷെയര്‍ : ലോകകപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ തമ്മില്‍ പോരടിക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം (England vs New Zealand 2nd ODI). ഹാംഷെയറിലെ റോസ്ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 79 റണ്‍സിനാണ് ത്രീലയണ്‍സ് ന്യൂസിലന്‍ഡിനെ വീഴ്‌ത്തിയത് (England vs New Zealand 2nd ODI Result). 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 26.5 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു (England vs New Zealand 2nd ODI Score).

പേസര്‍മാരായ റീസ് ടോപ്‌ലി (Reece Topley), ഡേവിഡ് വില്ലി (David Willey) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ ജയമൊരുക്കിയത്. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ചേര്‍ന്ന് കിവീസിന്‍റെ മൂന്നുവീതം വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ന്യൂസിലന്‍ഡ് നിരയില്‍ മിന്നും ഫോമിലുള്ള ഡാരില്‍ മിച്ചലിനൊഴികെ (Daryl Mitchell) മറ്റാര്‍ക്കും മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല.

പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രണ്ടാമത്തെ പോരാട്ടത്തിനായി ന്യൂസിലന്‍ഡ് ഇറങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിട്ട നായകന്‍ ടോം ലാഥമിന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ കിവീസ് ബോളര്‍മാരുടെ പ്രകടനം. മത്സരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇംഗ്ലണ്ടിനെ 8-3 എന്ന നിലയിലേക്കും അവിടെ നിന്നും 55-5 എന്ന നിലയിലേക്കും എറിഞ്ഞൊതുക്കാന്‍ കിവീസ് ബോളര്‍മാര്‍ക്കായി.

ഇടംകയ്യന്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടായിരുന്നു കൂടുതല്‍ അപകടകാരി. ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്റ്റോ (6), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്‌സ് (1) എന്നിവാരാണ് ബോള്‍ട്ടിന് മുന്നില്‍ വീണത്. നായകന്‍ ജോസ് ബട്‌ലര്‍ (30), മൊയീന്‍ അലി (33) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ടപ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 103 റണ്‍സ് എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റിലൊന്നിച്ച ലിയാം ലിവിങ്‌സ്റ്റണ്‍ (Liam Livingstone) സാം കറന്‍ (Sam Curran) സഖ്യമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇരുവരും ചേര്‍ന്ന് 112 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 78 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്ന ലിവിങ്സ്റ്റണായിരുന്നു ഇംഗ്ലീഷ് ടോപ്‌ സ്കോറര്‍. 35 പന്തില്‍ 42 റണ്‍സ് നേടിയ സാം കറനെ അവസാന ഓവറിലായിരുന്നു അവര്‍ക്ക് നഷ്‌ടമായത്.

മറുപടി ബാറ്റിങ് തകര്‍ച്ചയോടെയാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അവര്‍ക്ക് ഓപ്പണ്‍ ഫിന്‍ അലനെ (0) നഷ്‌ടപ്പെട്ടു. വില്‍ യങ്, കോണ്‍വേ സഖ്യം രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 9, 11 ഓവറുകളില്‍ ഇരുവരും മടങ്ങിയതോടെ കിവീസ് 55-3 എന്ന നിലയിലേക്ക് വീണു.

നാലാം വിക്കറ്റിലൊന്നിച്ച ടോം ലാഥം ഡാരില്‍ മിച്ചല്‍ സഖ്യം ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ 100 കടത്തിയത്. 21-ാം ഓവറില്‍ ലഥാം (19) വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കുകയായിരുന്നു. 26-ാം ഓവറിലാണ് അര്‍ധസെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ (57) പുറത്താകുന്നത്. പിന്നീട് ഇംഗ്ലണ്ടിന് കാര്യങ്ങളെല്ലാം എളുപ്പമാകുകയായിരുന്നു.

Also Read : Greg Blewett Against Rohit Sharma ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കാന്‍ രോഹിത്തിനാവില്ല, ടീമിലുള്ളത് ക്യാപ്‌റ്റനായതുകൊണ്ട് മാത്രം; ഗ്രെഗ് ബ്ലെവെറ്റ്

Last Updated : Sep 11, 2023, 9:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.