ആംസ്റ്റെല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന മത്സരമാണ് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്. ആംസ്റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 50 ഓവറില്‍ 498 റണ്‍സ് അടിച്ചെടുത്താണ് സ്വന്തം റെക്കോഡ് ഇംഗ്ലീഷ് പട തിരുത്തിയെഴുതിയത്. എന്നാല്‍ മത്സരത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. നെതര്‍ലന്‍ഡ്‌സ് സ്‌പിന്നര്‍ പീറ്റര്‍ സീലാറിന്‍ഫെയുടെ പന്തില്‍ ഡേവിഡ് മലാന്‍ അടിച്ച ഒരു പടുകൂറ്റന്‍ സിക്‌സര്‍ നേരെ ചെന്ന് വീണത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടില്‍. തുടര്‍ന്ന് പന്ത് തപ്പി ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നെതര്‍ലന്‍ഡ്‌സ് താരങ്ങളും കളത്തിലിറങ്ങുകയായിരുന്നു.
-
Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022 " class="align-text-top noRightClick twitterSection" data="
">Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022
പന്ത് തപ്പാന്‍ ക്യാമറാമാന്‍മാരും കൂട്ടിനുണ്ടായിരുന്നു. സംഭവം കണ്ടം ക്രിക്കറ്റിനെ ഓര്‍മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 499 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്‍റെ മറുപടി 49.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു.
72 റണ്‍സടിച്ച സ്‌കോട്ട് എഡ്വേര്‍ഡ്‌സും, 55 റണ്‍സെടുത്ത മാക്‌സ് ഒഡോഡും മാത്രമേ നെതര്‍ലന്‍ഡ്‌സിനായി പൊരുതിയുള്ളു. നേരത്തെ ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ഫിലിപ്പ് സാള്‍ട്ട് എന്നിവരുടെ സെഞ്ച്വറികളുടെയും ലിയാം ലിവിങ്‌സ്റ്റണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന് തുണയായത്.