ETV Bharat / sports

ഇംഗ്ളീഷ് പ്രതിരോധം തകർത്ത് ഓവലില്‍ ഇന്ത്യൻ വിജയഗാഥ, പരമ്പരയില്‍ മുന്നില്‍

വിക്കറ്റ് നഷ്ടമാകാതെ 100 റൺസ് പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് പട കൂട്ടത്തകർച്ചയെ നേരിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്‌പ്രീത് ബുംറ രവി ജഡേജ, ശാർദുർ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 99 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

england-vs-india-4th-test  england vs india  india beat england  oval test  ഓവല്‍ ടെസ്റ്റ്  england vs india 4th-test
ഓവലില്‍ ഇന്ത്യ
author img

By

Published : Sep 6, 2021, 9:28 PM IST

ഓവല്‍: ഇംഗ്ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഓവല്‍ ടെസ്റ്റില്‍ 157 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചാം ദിനം 368 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റൺസിന് എല്ലാവരും ഓൾ ഔട്ടാകുകയായിരുന്നു. വിക്കറ്റ് നഷ്ടമാകാതെ 100 റൺസ് പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് പട കൂട്ടത്തകർച്ചയെ നേരിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്‌പ്രീത് ബുംറ രവി ജഡേജ, ശാർദുർ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

ഇംഗ്ലീഷ് നിരയില്‍ ഓപ്പണർമാരായ റോറി ബേൺസ് (50), ഹസീബ് ഹമീദ് (63) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. നായകൻ ജോ റൂട്ട് (36), ക്രിസ് വോക്‌സ് (18), ക്രെയ്‌ഗ് ഓവർടൺ (10), ഒലി റോബിൻസൺ (10) എന്നിവർക്ക് മാത്രമാണ് ഓപ്പണർമാക്ക് ശേഷം രണ്ടക്കം കാണാനായത്. റോറി ബേൺസിന്‍റെ വിക്കറ്റ് വീഴ്ത്തി ശാർദുല്‍ താക്കൂറാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

പിന്നീട് എത്തിയ ആർക്കും ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡേവിഡ് മലൻ റൺഔട്ടായത് കളിയില്‍ വഴിത്തിരിവായി. ഓലി പോപ്, ജോണി ബെയർസ്റ്റോ എന്നിവരെ ക്ലീൻ ബൗൾഡാക്കി ജസ്‌പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. മോയിൻ അലിക്കും ക്രിസ് വോക്‌സിനും ഒന്നും ചെയ്യാനുണ്ടായില്ല. വാലറ്റക്കാരെ കൂട്ടു പിടിച്ചു നില്‍ക്കാൻ ശ്രമിക്കുന്നതിനിടെ താക്കൂർ ജോ റൂട്ടിനെ ക്ലീൻ ബൗൾഡാക്കി ഇന്ത്യയെ വിജയതീരത്ത് അടുപ്പിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിഗ്‌സില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറി (127) പ്രകടനവും, ചേതേശ്വര്‍ പുജാര (61), റിഷഭ് പന്ത് (50), ശര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റൺസിന് ഓൾഔട്ടായപ്പോൾ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 466 റൺസ് നേടി. ഇംഗ്ളണ്ട് ഒന്നാംഇന്നിംഗ്‌സില്‍ 290 റൺസ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യൻ ബൗളർമാർക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ 99 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ, രണ്ട് ഇന്നിംഗ്‌സില്‍ അർധസെഞ്ച്വറിയുമായി ഓൾറൗണ്ട് പ്രകടനം നടത്തിയ ശാർദുല്‍ താക്കൂർ, രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് മധ്യനിരയെ എറിഞ്ഞിട്ട ബുംറ, രവി ജഡേജ, രണ്ടാം ഇന്നിംഗ്‌സില്‍ രോഹിതിന് കൂട്ടായ പുജാര, അർധ സെഞ്ച്വറി നേടി റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയ ശില്പികൾ.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (2-1)ന് മുന്നിലെത്തി. ഒരെണ്ണം സമനിലയിലായി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാഞ്ചസ്റ്ററില്‍ സെപ്‌റ്റംബർ 10ന് തുടങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.