ETV Bharat / sports

ടീം ഇന്ത്യ 19ന് വിമാനം കയറും;പര്യടനം കൊവിഡ് പ്രതിരോധം ഉറപ്പാക്കി

മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമേ ടീം ഇന്ത്യ മുംബൈയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനം കയറൂ. ടീം അംഗങ്ങള്‍ക്ക് ആദ്യഘട്ട വാക്‌സിനേഷനും ഉറപ്പാക്കും

england tour update  wtc final update  ഇംഗ്ലണ്ട് പര്യടനം അപ്പ്‌ഡേറ്റ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അപ്പ്ഡേറ്റ്
ടീം ഇന്ത്യ
author img

By

Published : May 15, 2021, 3:43 PM IST

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം 19ന് ബ്രിട്ടനിലേക്ക് വിമാനം കയറും. പര്യടനത്തിന് മുന്നോടിയായി ടീം അംഗങ്ങള്‍ കൊവിഡ് മുക്തരാണെന്ന് ബിസിസിഐ ഉറപ്പാക്കും. ഇംഗ്ലണ്ട് പര്യടനത്തിനായി ടീം അംഗങ്ങള്‍ മുംബൈയില്‍ വിമാനം കയറാന്‍ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം. പര്യടനത്തിന് മുമ്പായി മൂന്ന് തവണ ടീം അംഗങ്ങള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകും.

കൂടാതെ യുകെയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യന്‍ സംഘത്തിലുള്ളവരെല്ലാം 14 ദിവസത്തെ ക്വാറന്‍റൈനും പൂര്‍ത്തിയാക്കണം. ഇതിനിടെ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസും നല്‍കും. രണ്ടാമത്തെ ഡോസെടുക്കുക ബ്രിട്ടനില്‍ എത്തിയ ശേഷമാകും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടിഷ്‌ ഗവണ്‍മെന്‍റുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം. 20 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന സംഘത്തില്‍ പതിവ് പോലെ അജിങ്ക്യാ രഹാനെയാണ് ഉപനായകന്‍.

കൂടുതല്‍ വായനക്ക്: ജര്‍മന്‍ കപ്പ് സ്വന്തമാക്കി മഞ്ഞപ്പട; ഇരട്ട ഗോളുമായി സാഞ്ചോയും ഹാളണ്ടും

മൂന്ന് പേസ് ബൗളേഴ്‌സ് ഉള്‍പ്പെടെ നാല് സ്റ്റാന്‍ഡ് ബൈ പ്ലെയേഴ്‌സ് ഉള്‍പ്പെടുന്ന ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സതാംപ്‌റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കളിക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെയും ഭാഗമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.