ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ടീം ഇന്ത്യ പൊരുതുന്നു. 420 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. ജാക്ക് ലീച്ചിന്‍റെ പന്തില്‍ ബൗള്‍ഡായാണ് ഹിറ്റ്‌മാന്‍ പുറത്തായത്. മോശം മോശം ഫോം തുടരുന്ന രോഹിത് ശര്‍മ കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലായി 62 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. ചെന്നൈയില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 12 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ഒരു ദിവസം ശേഷിക്കെ ഒൻപത് വിക്കറ്റുകൾ കയ്യിലിരിക്കുന്ന ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാൻ നന്നായി വിയർക്കേണ്ടി വരും.
-
STUMPS 🏏
— ICC (@ICC) February 8, 2021 " class="align-text-top noRightClick twitterSection" data="
India finish day four on 39/1
They need 381 more to win. England need nine wickets.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/2lon38JptO
">STUMPS 🏏
— ICC (@ICC) February 8, 2021
India finish day four on 39/1
They need 381 more to win. England need nine wickets.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/2lon38JptOSTUMPS 🏏
— ICC (@ICC) February 8, 2021
India finish day four on 39/1
They need 381 more to win. England need nine wickets.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/2lon38JptO
-
A big breakthrough for England!
— ICC (@ICC) February 8, 2021 " class="align-text-top noRightClick twitterSection" data="
Jack Leach has bowled Rohit Sharma for 12 ☝️#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/hS0ATmgKg1
">A big breakthrough for England!
— ICC (@ICC) February 8, 2021
Jack Leach has bowled Rohit Sharma for 12 ☝️#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/hS0ATmgKg1A big breakthrough for England!
— ICC (@ICC) February 8, 2021
Jack Leach has bowled Rohit Sharma for 12 ☝️#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/hS0ATmgKg1
നേരത്തെ നാലാം ദിനം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ടീം ഇന്ത്യ 80 റണ്‍സാണ് കൂട്ടിച്ചേർത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറും 31 റണ്‍സെടുത്ത ആര്‍ അശ്വനും മാത്രമാണ് ഇന്ന് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നിന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഡോം ബെസ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജാക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
നാലാം ദിവസം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ 178 റണ്‍സ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്ത് പുറത്തായി. 40 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്‌കോറര്‍. റൂട്ടിനെ കൂടാതെ 16 റണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബ്ലിയും 18 റണ്‍സെടുത്ത ഡ്വാന്‍ ലോറന്‍സും 28 റണ്‍സെടുത്ത ഒലി പോപ്പും 24 റണ്‍സെടുത്ത ജോഷ് ബട്‌ലറും 25 റണ്‍സെടുത്ത ഡോം ബെസും രണ്ടക്കം കടന്നു.
ആറ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്. അശ്വിനെ കൂടാതെ ഷഹബാദ് നദീം രണ്ടും ഇശാന്ത് ശര്‍മ, ജസ്‌പ്രീത് ബുമ്ര എന്നവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് വീഴ്‌ത്തുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ഇശാന്ത് ശര്‍മ ചെന്നൈയില്‍ സ്വന്തമാക്കി.