ETV Bharat / sports

റിഷഭിന് അര്‍ദ്ധസെഞ്ച്വറി; മൊട്ടേരയില്‍ ഇന്ത്യ പൊരുതുന്നു

author img

By

Published : Mar 5, 2021, 3:30 PM IST

ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന്‍റെ ഏഴാമത്തെ അര്‍ദ്ധസെഞ്ച്വറിയാണ് മൊട്ടേരയില്‍ പിറന്നത്

മൊട്ടേര അപ്പ്‌ഡേറ്റ്  motera update  panth with half century news  പന്തിന് അര്‍ദ്ധസെഞ്ച്വറി വാര്‍ത്ത
പന്ത്

അഹമ്മദാബാദ്: റിഷഭ് പന്തിന്‍റെ അര്‍ദ്ധസെഞ്ച്വറി മികവില്‍ മൊട്ടേരയില്‍ ടീം ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിനെതിരെ അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെടുത്തു. റിഷഭിനെ കൂടാതെ 15 റണ്‍സെടുത്ത വാഷിങ്‌ടണ്‍ സുന്ദറാണ് ക്രീസില്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ റിഷഭിന്‍റെ പത്താമത്തെ അര്‍ദ്ധസെഞ്ച്വറിയാണ് മൊട്ടേരയില്‍ പിറന്നത്. ഒരു സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റിഷഭിന്‍റെ ഇന്നിങ്സ്.

ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് 17 റണ്‍സ് സ്കോര്‍ ബോഡില്‍ ചേര്‍ക്കുന്നതിനിടെ ഒരു വിക്കറ്റുകൂടി നഷ്‌ടമായി. 17 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് നഷ്‌ടമായത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്നാണ് കരകയറ്റിയത്. 144 പന്ത് നേരിട്ട രോഹിത് 49 റണ്‍സെടുത്താണ് പവലിയനിലേക്ക് മടങ്ങിയത്. 27 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയും 13 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനും ഇന്ത്യക്ക് വേണ്ടി രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കി.

അതേസമയം റണ്ണൊന്നും എടുക്കാതെ പുറത്തായ നായകന്‍ വിരാട് കോലി നിരാശപ്പെടുത്തി. പരമ്പരയില്‍ നേരത്തെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോലി ഡക്കായിരുന്നു. മുമ്പ് 2014ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും കോലി രണ്ട് തവണ റണ്ണൊന്നും എടുക്കാതെ പുറത്തായിരുന്നു.

മൊട്ടേരയില്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, സ്‌പിന്നര്‍ ജാക് ലീച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.