പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 337 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആക്രമിച്ച് കളിക്കുകയെന്ന ശൈലി പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്‍റെ കരുത്തിലായിരുന്നു ടീം ഇന്ത്യയുടെ കുതിപ്പ്. ഏകദിന ക്രിക്കറ്റിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് രാഹുല്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. 144 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടെ 108 റണ്‍സെടുത്താണ് രാഹുല്‍ പവലിയനിലേക്ക് മടങ്ങിയത്.
-
KL Rahul ➞ 108
— ICC (@ICC) March 26, 2021 " class="align-text-top noRightClick twitterSection" data="
Rishabh Pant ➞ 77
Virat Kohli ➞ 66
A strong batting performance has powered India to 336/6 in the second ODI 👀#INDvENG ➡️ https://t.co/t8SUo38VoP pic.twitter.com/axAGv101Lo
">KL Rahul ➞ 108
— ICC (@ICC) March 26, 2021
Rishabh Pant ➞ 77
Virat Kohli ➞ 66
A strong batting performance has powered India to 336/6 in the second ODI 👀#INDvENG ➡️ https://t.co/t8SUo38VoP pic.twitter.com/axAGv101LoKL Rahul ➞ 108
— ICC (@ICC) March 26, 2021
Rishabh Pant ➞ 77
Virat Kohli ➞ 66
A strong batting performance has powered India to 336/6 in the second ODI 👀#INDvENG ➡️ https://t.co/t8SUo38VoP pic.twitter.com/axAGv101Lo
ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെന്ന നിലയിലേക്കുയര്‍ത്തിയത് രാഹുലും നായകന്‍ വിരാട് കോലയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത കോലിയെ കൂടാരം കയറ്റിയ സ്‌പിന്നര്‍ ആദില്‍ റാഷിദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. റാഷിദിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്ക് ക്യാച്ച് വഴങ്ങിയാണ് കോലി പുറത്തായത്.
കൂടുതല്‍ വായനക്ക്: പൂനെയില്‍ ഇന്ത്യക്ക് മോശം തുടക്കം; രോഹിതും ധവാനും പുറത്ത്
പിന്നാലെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോകേഷ് രാഹുലും റിഷഭ് പന്തും ചേര്‍ന്ന് 113 റണ്‍സിന്‍റെ സെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പുണ്ടാക്കി. രാഹുല്‍ സെഞ്ച്വറിയെടുത്ത് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ റിഷഭ് പന്ത് 40 പന്തില്‍ അര്‍ദ്ധെസെഞ്ച്വറിയോടെ 77 റണ്‍സുമായി തിളങ്ങി. ഏഴ് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റിഷഭിന്‍റെ ഇന്നിങ്സ്. ആറാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 35 റണ്‍സാണ് സ്വന്തമാക്കിയാണ് കൂടാരം കയറിയത്. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സെടുത്തും ശര്‍ദുല്‍ താക്കൂര്‍ റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി ടോം കറാന്‍ ടോപ്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സാം കറാന്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.