ETV Bharat / sports

മൊട്ടേരയില്‍ ഇന്ത്യ മുട്ടുമടക്കി; ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം - indian vs england t20 news

ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സെന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ട് 27 പന്ത് ശേഷിക്കെ മറികടന്നു

മൊട്ടേര അപ്പ്‌ഡേറ്റ്  motera update  indian vs england t20 news  ഇന്ത്യ vs ഇംഗ്ലണ്ട് ടി20 വാര്‍ത്ത
ടി20
author img

By

Published : Mar 12, 2021, 10:58 PM IST

അഹമ്മദാബാദ്: മൊട്ടേരയില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 124 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 27 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. മൊട്ടരയില്‍ അനായാസ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഡേവിഡ് മലാന്‍(24) ജോണി ബെയര്‍സറ്റോ(26) എന്നിവര്‍ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 41 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്.

ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ്‌ ബട്‌ലറും മികച്ച തുടക്കം നല്‍കി. തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന റോയിക്ക് നിര്‍ഭാഗ്യം കൊണ്ടാണ് അര്‍ദ്ധസെഞ്ച്വറി നഷ്‌ടമായത്. 32 പന്തില്‍ മൂന്ന് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍െസടാണ് റോയിയുടെ ബാറ്റില്‍ നിന്നും പിറന്നത്. റോയ്‌ക്ക് ശക്തമായ പിന്തുണ നല്‍കിയ ബട്‌ലര്‍ 24 പന്തില്‍ 28 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 72 റണ്‍സിന്‍റെ ഓപ്പണങ് കൂട്ടുെകട്ടാണ് മൊട്ടേരയിലുണ്ടാക്കിയത്. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം ഇതേ വേദിയില്‍ ഞായറാഴ്‌ച നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.