അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള പിച്ചിന് മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ. പിച്ച് രണ്ടും മൂന്നും ടെസ്റ്റിന് സമാനമായിരിക്കുമെന്നും രഹാനെ പറഞ്ഞു. ചെന്നൈയിലെ രണ്ടാം ടെസ്റ്റിന് ഒരുക്കിയ അതേ പിച്ചാണ് മൊട്ടേരയിൽ ഒരുക്കിയത്. കളിയിൽ നിർണായകമായത് പിങ്ക് ബോൾ അണ്. അതിന് ചുമപ്പ് പന്തിനെക്കാൾ വേഗം കൂടുതലാണെന്നും രഹാനെ പറഞ്ഞു. മാധ്യമപ്രവർത്തകരോട് ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു രഹാനെ.
പിച്ചിന് എന്തെങ്കിലും കുഴപ്പമുള്ളതായി കരുതുന്നില്ലെന്ന് ഇന്ത്യൻ താരം രോഹിത് ശർമയും പറഞ്ഞിരുന്നു. മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ മൊട്ടേരയിലാണ് നാലാം ടെസ്റ്റും. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മൂന്നാം ടെസ്റ്റിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. മൊട്ടേരയിലെ പിച്ചിനെ വിമർശിച്ച് നിരവധി മുതിർന്ന താരങ്ങളാണ് രംഗത്ത് വന്നത്.