ETV Bharat / sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിനായി ഗാലറികള്‍ തുറക്കും; റോസ്‌ബൗളില്‍ ക്രിക്കറ്റ് ആവേശം അണപൊട്ടും

അടുത്ത മാസം 18 മുതല്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ നേരില്‍ കാണാന്‍ 4,000 പേര്‍ക്കാണ് അവസരം ലഭിക്കുക

റോസ്‌ബൗള്‍ ഫൈനല്‍ വാര്‍ത്ത  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അപ്പ്‌ഡേറ്റ്  rose bowl final update  world test championship update
റോസ്‌ബൗള്‍
author img

By

Published : May 20, 2021, 1:08 PM IST

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി സതാംപ്‌റ്റണിലെ റോസ്‌ബൗള്‍ സ്റ്റേഡിയത്തിലെ ഗാലറികള്‍ തുറന്ന് കൊടുക്കും. വിരാട് കോലിയും കൂട്ടരും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം നേരില്‍ കാണാന്‍ 4,000 പേര്‍ക്ക് അവസരം ലഭിക്കും. അടുത്ത മാസം 18 മുതലാണ് ഫൈനല്‍ പോരാട്ടം. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റേതാണ് കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം.

കൊവിഡിനെ തുടര്‍ന്ന് 2019ല്‍ അടച്ചുപൂട്ടിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലേക്ക് ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. നേരത്തെ ആഭ്യന്തര കൗണ്ടി ക്രിക്കറ്റിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച് വിജയിച്ച ശേഷമാണ് ഇസിബിയുടെ പുതിയ നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇസിബി.

കൂടുതല്‍ കായിക വാര്‍ത്തകള്‍: പിങ്ക് ആവാൻ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; പോരാട്ടം ഓസിസ് മണ്ണില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിന്‍റ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം ന്യൂസിലന്‍ഡ് ടീം ഫൈനല്‍ പോരാട്ടത്തിനായി റോസ്‌ ബൗളിലേക്ക് എത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകൂടി ഉള്‍പ്പെടുന്നതാണ് ടീം ഇന്ത്യയുടെ പര്യടനം. ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ സംഘം 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശീലനം ആരംഭിക്കും. ബുധനാഴ്‌ചയാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.