പൂനെ: ടീം ഇന്ത്യ പടുത്തുയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ മറികടന്ന് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്‍റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയ ലക്ഷ്യം ജോസ് ബട്ട്‌ലറും കൂട്ടരും 39 പന്ത് ശേഷിക്കെ സ്വന്തമാക്കി. ഡേവിഡ് മലാന്‍ 16 റണ്‍സെടുത്തും ലിവിങ്ങ്സ്റ്റണ്‍ 27 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
സെഞ്ച്വറിയോടെ 124 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുടെ കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചത്. 112 പന്തില്‍ ഏഴ് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. ബെയര്‍സ്റ്റോയുടെ കരിയറിലെ 17-ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇരുവരും ചേര്‍ന്നുള്ള പാര്‍ട്ട്ണര്‍ഷിപ്പില്‍ 175 റണ്‍സാണ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് 17 സിക്‌സുകളാണ് കണ്ടെത്തിയത്.
-
GET IN! 💥 How good was that?! 💪
— England Cricket (@englandcricket) March 26, 2021 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/UJ4H2TsbXc
🇮🇳 #INDvENG 🏴 pic.twitter.com/FhC55yLQRf
">GET IN! 💥 How good was that?! 💪
— England Cricket (@englandcricket) March 26, 2021
Scorecard: https://t.co/UJ4H2TsbXc
🇮🇳 #INDvENG 🏴 pic.twitter.com/FhC55yLQRfGET IN! 💥 How good was that?! 💪
— England Cricket (@englandcricket) March 26, 2021
Scorecard: https://t.co/UJ4H2TsbXc
🇮🇳 #INDvENG 🏴 pic.twitter.com/FhC55yLQRf
52 പന്തില്‍ 10 സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 99 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സെഞ്ച്വറി നഷ്‌ടമായത്. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് വഴങ്ങിയാണ് സ്റ്റോക്‌സ് പുറത്തായത്. ഇരുവരെയും കൂടാതെ ഓപ്പണര്‍ ജേസണ്‍ റോയി 52 പന്തില്‍ 55 റണ്‍സുമായി തിളങ്ങി.
റണ്ണൊന്നും എടുക്കാതെ പുറത്തായ നായകന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ നിരാശപ്പെടുത്തിയത്. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യക്ക് തിരിച്ചടിയായത് തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ സാധിക്കാതെ പോയതാണ്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്‌ണ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
കൂടുതല്‍ വായനക്ക്: രാഹുലും പന്തും തകര്‍ത്തു; ഇംഗ്ലണ്ടിന് ജയിക്കാന്‍ 337 റണ്‍സ്
നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്‍റെ ബലത്തിലാണ് വമ്പന്‍ സ്‌കോര്‍ കണ്ടെത്തിയത്. ലോകേഷ് രാഹുല്‍ 108 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത് നായകന്‍ വിരാട് കോലിയും 77 റണ്‍സെടുത്ത് റിഷഭ് പന്തും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ടോപ്ലിയും ടോം കറാനും രണ്ട് വിക്കറ്റ് വീതവും സാം കറാന്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം ശേഷിക്കെ ഇംഗ്ലണ്ട് 1-1ന് സമനിലയിലാക്കി. ഇതോടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. ഞായറാഴ്‌ച ഇതേ വേദിയില്‍ നടക്കുന്ന അവസാന മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ ആദ്യ ഏകദിനം കോലിയും കൂട്ടരും 66 റണ്‍സിന് സ്വന്തമാക്കിയിരുന്നു.