ETV Bharat / sports

WTC Final | ഭരത് കീപ്പറാവണം; കാരണം ചൂണ്ടിക്കാട്ടി ദിനേശ് കാര്‍ത്തിക് - ഇഷാന്‍ കിഷന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കെഎസ്‌ ഭരത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവണമെന്ന് ദിനേശ് കാര്‍ത്തിക്.

Dinesh Karthik backs KS Bharat  Dinesh Karthik  KS Bharat  WTC Final  Dinesh Karthik on KS Bharat  Ishan kishan  ദിനേശ് കാര്‍ത്തിക്  കെഎസ്‌ ഭരത്  ഇഷാന്‍ കിഷന്‍  ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ്
WTC Final | ഭരത് കീപ്പറാവണം; കാരണം ചൂണ്ടിക്കാട്ടി ദിനേശ് കാര്‍ത്തിക്
author img

By

Published : Jun 6, 2023, 9:05 PM IST

ഓവല്‍: ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിക്കറ്റ്‌ കീപ്പറായി ആരാവും എത്തുകയെന്ന ആകാംഷയിലാണ് ആരാധകര്‍. കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് സ്ഥാനത്തിനായി മത്സരമുള്ളത്. ഇരുവര്‍ക്കും തങ്ങളുടേതായ ശക്തിയും ദൗര്‍ബല്യവുമുള്ളതിനാല്‍ പ്ലേയിങ്‌ ഇലവനില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്‌ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ്‌ കാര്‍ത്തിക്. തുടര്‍ച്ചയുടെ ഭാഗമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കെഎസ് ഭരത് തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുകയെന്നാണ് കാര്‍ത്തിക് വിശ്വസിക്കുന്നത്.

"തുടർച്ച കാരണം മാത്രമാണ് ഞാൻ കെഎസ് ഭരത്തിലേക്ക് പോകുന്നത്. അവന്‍ ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ, അവന് ഒരു അവസരം കൂടി നൽകുക.

ബാറ്റിങ്ങില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ഭരത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മികച്ചതായി കാണപ്പെട്ടു. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്നതിനായി അവന്‍ പരിശ്രമിച്ചിരുന്നു. ഈ മത്സരം അവനെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു", ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഇംഗ്ലണ്ടിൽ വിക്കറ്റ് കീപ്പിങ്ങിന് വളരെയധികം വൈദഗ്ധ്യം ആവശ്യമാണെന്ന് പറഞ്ഞ കാര്‍ത്തിക് ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്താന്‍ കഴിയുമെങ്കിലും ഭരത്തിന് തുടർച്ചയുണ്ടാവുമെന്ന് വീണ്ടും ആവര്‍ത്തിച്ചു. "ഇംഗ്ലണ്ടിൽ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതിന് കുറച്ച് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇഷാൻ കിഷന് മികച്ച രീതിയില്‍ തന്നെ അതിന് കഴിയുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാൽ ശുദ്ധമായ തുടർച്ചയ്ക്കായി, ഭരത്തിനൊപ്പം നില്‍ക്കേണ്ടതുണ്ട്" കാർത്തിക് കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് കെഎസ്‌ ഭരത് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും കളിച്ച ഭരത്തിന് ബാറ്റിങ്ങില്‍ കാര്യമായ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ നിന്നും 20.2 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

ഇതോടെയാണ് ടീമില്‍ ഭരത്തിന്‍റെ സ്ഥാനം ചോദ്യപ്പെടുന്നത്. മറുവശത്ത് ഇഷാന്‍ കിഷാനാവട്ടെ ടെസ്‌റ്റ് അരങ്ങേറ്റത്തിനാണ് കാത്തിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നാളെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മുതല്‍ക്കാണ് കളി തുടങ്ങുക. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ്‌ നെറ്റ്‌ വര്‍ക്കിലൂടെയാണ് മത്സരം കാണാന്‍ കഴിയുക. ഡിസ്‌നി + ഹോട്സ്റ്റാറിലും മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണമുണ്ട്.

ഇന്ത്യ സ്‌ക്വാഡ്: രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(ഡബ്ല്യു), പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മൈക്കൽ നെസർ, മാർക്കസ് ഹാരിസ്.

ALSO READ: WTC Final | ഓസീസിന് മുന്‍തൂക്കമെന്ന് പോണ്ടിങ്; കലക്കന്‍ മറുപടിയുമായി രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.