മുംബൈ: സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മുംബൈയുടെ വെറ്ററൻ ഫാസ്റ്റ് ബോളറായ ധവാൽ കുൽക്കർണി. തന്‍റെ സമീപത്ത് വീണ യുവതിയെ ഒന്ന് സഹായിക്കാൻ പോലും മുതിരാത്തതിന്‍റെ പേരിലാണ് ധവാല്‍ കുല്‍ക്കര്‍ണിയെ സോഷ്യല്‍ മീഡിയ എടുത്തിട്ട് അലക്കുന്നത്. പാപ്പരാസികൾ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ നടത്തിയ പാര്‍ട്ടിക്കായി ഒരു റെസ്റ്റോറന്‍റിലേക്ക് കുല്‍ക്കര്‍ണി എത്തുമ്പോഴാണ് സംഭവം നടന്നത്. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ആയിരുന്നു രോഹിത് പാര്‍ട്ടി സംഘടിപ്പിച്ചത്. ഏപ്രില്‍ 30നാണ് രോഹിത് തന്‍റെ 36-ാം ജന്മദിനം ആഘോഷിക്കുന്നത്.
-
Cricketer Dhawal Kulkarni seen after long time pic.twitter.com/QNnhH0f2YB
— All About Cricket (@allaboutcric_) April 29, 2023 " class="align-text-top noRightClick twitterSection" data="
">Cricketer Dhawal Kulkarni seen after long time pic.twitter.com/QNnhH0f2YB
— All About Cricket (@allaboutcric_) April 29, 2023Cricketer Dhawal Kulkarni seen after long time pic.twitter.com/QNnhH0f2YB
— All About Cricket (@allaboutcric_) April 29, 2023
അന്നേ ദിവസം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നതിനാലാണ് പാര്‍ട്ടി വെള്ളിയാഴ്‌ച നടത്തിയത്. മുംബൈ ഇന്ത്യൻസിനായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് ധവാല്‍ കുല്‍ക്കര്‍ണി. പാര്‍ട്ടി നടക്കുന്ന റെസ്റ്റോറന്‍റിലേക്ക് താരം നടന്നു പോകുമ്പോൾ അവിടെ നിന്ന് ഇറങ്ങിയ ഒരു യുവതി ബാലന്‍സ് തെറ്റി സബ്‌വേ ബാരിക്കേഡുകൾക്ക് മുകളിലൂടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
എന്നാല്‍, യുവതിയെ ഒന്ന് സഹായിക്കാൻ പോലും ധവാല്‍ കുല്‍ക്കര്‍ണി ശ്രമിക്കാതിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സഹായിച്ചില്ലെന്നത് പോട്ടെ, ഇതിനിടെ താരം ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്‌തു. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.
ധവാലിന്‍റെ പ്രവൃത്തി ഏറെ സങ്കടകരമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്‌ത്രീകളോട് ഒട്ടും ബഹുമാനമില്ലാത്തയാളാണ് ധവാലെന്നും ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. താഴെ വീണ് കിടക്കുന്ന ഒരു സ്‌ത്രീയെ കണ്ടിട്ടും ക്യാമറയ്‌ക്ക് മുന്നില്‍ പോസ് ചെയ്‌ത താരം എത്ര പ്രശസ്‌തനായതുകൊണ്ടും കാര്യമില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
ഐപിഎല്ലില്‍ 92 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് 34കാരനായ ധവാല്‍ കുല്‍ക്കര്‍ണി. 86 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയിട്ടുള്ളത്. മുംബൈയെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിനായും ഗുജറാത്ത് ലയണ്‍സിനായും ധവാല്‍ കളിച്ചിട്ടുണ്ട്. 2022, 2023 സീസണുകളിലെ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും ധവാൽ കുൽക്കർണിക്കായി ഫ്രാഞ്ചൈസികള്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഇതോടെ 2022 ഐപിഎൽ സീസണിൽ, സ്റ്റാർ സ്‌പോർട്‌സിന്‍റെ ഹിന്ദി കമന്‍റേറ്ററായി പ്രവർത്തിച്ചിരുന്നു. തുടര്‍ന്ന് 2023 ഐപിഎൽ സീസണില്‍ ജിയോ സിനിമയ്‌ക്കായി മറാത്തി കമന്‍ററി ടീമിലേക്ക് മാറിയിരുന്നു. സംഭവത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം മുംബൈ ഇന്ത്യന്‍സിന്‍റെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ താരത്തെ ആദരിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനമെടുത്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയാകും താരത്തെ ആദരിക്കുകയെന്ന് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
നാളെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് രോഹിത്തും സംഘവും രാജസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയാണ് മുംബൈ രാജസ്ഥാനെ നേരിടാനിറങ്ങുന്നത്. മറുവശത്ത് തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍.