ന്യൂഡല്‍ഹി : ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഷാര്‍ലി ഡീനിനെ ഇന്ത്യന്‍ ബോളര്‍ ദീപ്‌തി ശര്‍മ റണ്ണൗട്ടാക്കിയത് വിവാദമായിരുന്നു. ഐസിസി നിയമമായി അംഗീകരിച്ച മങ്കാദിങ്ങിലൂടെയായിരുന്നു ദീപ്‌തി ഡീനിനെ പുറത്താക്കിയത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്‍റെ 44ാം ഓവറിലായിരുന്നു സംഭവം.
-
Here's what transpired #INDvsENG #JhulanGoswami pic.twitter.com/PtYymkvr29
— 𝗔𝗱𝗶𝘁𝘆𝗮 (@StarkAditya_) September 24, 2022 " class="align-text-top noRightClick twitterSection" data="
">Here's what transpired #INDvsENG #JhulanGoswami pic.twitter.com/PtYymkvr29
— 𝗔𝗱𝗶𝘁𝘆𝗮 (@StarkAditya_) September 24, 2022Here's what transpired #INDvsENG #JhulanGoswami pic.twitter.com/PtYymkvr29
— 𝗔𝗱𝗶𝘁𝘆𝗮 (@StarkAditya_) September 24, 2022
സ്‌ട്രൈക്കിലുണ്ടായിരുന്ന ഫ്രേയ ഡേവിസിനെതിരെ ദീപ്‌തി പന്തെറിയാന്‍ ഒരുങ്ങുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്ന ഡീന്‍ ക്രീസ് വിട്ടിരുന്നു. ബെയ്ല്‍സ് ഇളക്കിയ ദീപ്‌തി താരത്തെ റണ്ണൗട്ടാക്കുകയും ചെയ്‌തു. ഇതോടെ മത്സരത്തില്‍ 16 റണ്‍സിന്‍റെ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരി.
നിരവധി പേരാണ് ദീപ്‌തിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ദീപ്‌തി ചെയ്‌തത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതാണെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാല്‍ നിയമം വിട്ട് ദീപ്‌തി കളിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മറുപക്ഷവും രംഗത്തെത്തി.
-
Loooooooooool this where she noticed it 😂😂 pic.twitter.com/kXnVgUxNu3
— Spirit of the game merchant (@ICT_Stan) September 25, 2022 " class="align-text-top noRightClick twitterSection" data="
">Loooooooooool this where she noticed it 😂😂 pic.twitter.com/kXnVgUxNu3
— Spirit of the game merchant (@ICT_Stan) September 25, 2022Loooooooooool this where she noticed it 😂😂 pic.twitter.com/kXnVgUxNu3
— Spirit of the game merchant (@ICT_Stan) September 25, 2022
ഇതിനിടെ ഡീനിന് ഒരു തവണ മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദീപ്‌തി ശര്‍മ. ഇംഗ്ലീഷ് ബാറ്റര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദീപ്‌തി ശര്‍മ വ്യക്തമാക്കിയത്.
"തുടര്‍ച്ചയായി അവള്‍ ക്രീസ് വിടുന്നതോടെ അത് ഞങ്ങളുടെ പദ്ധതിയായിരുന്നു. ഞങ്ങള്‍ അവള്‍ക്ക് മുന്നറിപ്പ് നല്‍കുകയും ചെയ്‌തു. ഇക്കാര്യം അമ്പയറോടും ഞങ്ങള്‍ പറഞ്ഞിരുന്നു.
അവള്‍ അത് വീണ്ടും തുടര്‍ന്നതോടെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. എന്തൊക്കെയായാലും നിയമാനുസൃതമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത് " - ദീപ്‌തി പറഞ്ഞു. പരമ്പരയ്‌ക്ക് പിന്നാലെ രാജ്യത്ത് തിരിച്ചെത്തിയ താരം മാധ്യമങ്ങളോടാണ് ഇക്കാര്യം പങ്കുവച്ചത്.
-
.@Deepti_Sharma06 opens up on the Charlotte Dean run out, says @BCCIWomen had already warned her!@ThumsUpOfficial
— RevSportz (@RevSportz) September 26, 2022 " class="align-text-top noRightClick twitterSection" data="
#DeeptiSharma #Runout pic.twitter.com/3YwWwvZ1e4
">.@Deepti_Sharma06 opens up on the Charlotte Dean run out, says @BCCIWomen had already warned her!@ThumsUpOfficial
— RevSportz (@RevSportz) September 26, 2022
#DeeptiSharma #Runout pic.twitter.com/3YwWwvZ1e4.@Deepti_Sharma06 opens up on the Charlotte Dean run out, says @BCCIWomen had already warned her!@ThumsUpOfficial
— RevSportz (@RevSportz) September 26, 2022
#DeeptiSharma #Runout pic.twitter.com/3YwWwvZ1e4
ഇന്ത്യന്‍ ഇതിഹാസം ജുലൻ ഗോസ്വാമിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നുവിത്. വെറ്ററന്‍ താരത്തിന് മികച്ച വിടവാങ്ങല്‍ നല്‍കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും ദീപ്‌തി വ്യക്തമാക്കി."എല്ലാ ടീമും വിജയിക്കാൻ ആഗ്രഹിക്കുന്നു.
മത്സരം ജയിച്ച് ജുലന് ഏറ്റവും മികച്ച വിടവാങ്ങൽ നൽകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഒരു ടീമെന്ന നിലയില്‍ വിജയത്തിനായി കഠിനമായ പരിശ്രമത്തിന് ഞങ്ങള്‍ തയ്യാറാണ്. ഇംഗ്ലണ്ടിൽ ഞങ്ങൾ ആദ്യമായി ഇംഗ്ലണ്ടിനെ തോൽപിച്ചു. ഇത് ചരിത്രപരമാണ് " - ദീപ്‌തി കൂട്ടിച്ചേര്‍ത്തു.