ETV Bharat / sports

വാര്‍ണര്‍ 'ഹാപ്പി'യാണ്, നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ തിരികെ കിട്ടിയെന്ന് ഓസീസ് ഓപ്പണര്‍

David Warner Baggy Green Cap : തന്‍റെ നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ തൊപ്പി തിരികെ ലഭിച്ചുവെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

David Warner Baggy Green  AUS vs PAK Sydney Test  ഡേവിഡ് വാര്‍ണര്‍ തൊപ്പി  ബാഗി ഗ്രീന്‍ വാര്‍ണര്‍
David Warner Baggy Green Cap
author img

By ETV Bharat Kerala Team

Published : Jan 5, 2024, 10:45 AM IST

സിഡ്‌നി : നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ തൊപ്പി തിരികെ ലഭിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner's Baggy Green). ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വാര്‍ണര്‍ ബാഗി ഗ്രീന്‍ തിരികെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റിന് മുന്‍പായിരുന്നു താരത്തിന്‍റെ ടെസ്റ്റ് ക്യാപ്പ് നഷ്‌ടപ്പെട്ടത്.

വിരമിക്കല്‍ മത്സരത്തിനായി മെല്‍ബണില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് വാര്‍ണറിന് ബാഗി ഗ്രീന്‍ നഷ്‌ടപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ജനുവരി രണ്ടിനാണ് വാര്‍ണര്‍ ആദ്യമായി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നും താരം വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സിഡ്‌നി ടെസ്റ്റ് കളിക്കാനിറങ്ങിയ വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സ് മാത്രം നേടിയാണ് പുറത്തായത്. പുറത്താകലിന് പിന്നാലെ, തൊപ്പി നഷ്‌ടപ്പെട്ടതിനെ കുറിച്ചുള്ള ചിന്തകളായിരുന്നു കൂടുതലെന്നും വാര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അവസാന ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിവസം കളത്തിലിറങ്ങുന്നതിന് മുന്‍പായാണ് ബാഗി ഗ്രീന്‍ തിരികെ ലഭിച്ച വിവരം വാര്‍ണര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബാഗി ഗ്രീന്‍ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും വീഡിയോയിലൂടെ താരം അറിയിക്കുന്നുണ്ട്.

സിഡ്‌നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 289-6 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 24 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. നിലവില്‍ 109 പന്തില്‍ 50 റണ്‍സുമായി മിച്ചല്‍ മാര്‍ഷാണ് ക്രീസില്‍.

58 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മത്സരം ചായക്ക് പിരിഞ്ഞത്. കാരിയ്‌ക്കും ഡേവിഡ് വാര്‍ണറിനും പുറമെ ഉസ്‌മാന്‍ ഖവാജ (47), മാര്‍നസ് ലബുഷെയ്‌ന്‍ (60), സ്റ്റീവ് സ്മിത്ത് (38), ട്രാവിസ് ഹെഡ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്‌ടപ്പെട്ടത്.

Also Read : കേപ്‌ ടൗണില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ചരിത്രത്തിലെ അതിവേഗ ജയവുമായി പരമ്പര സമനിലയിൽ

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 313 റണ്‍സ് നേടി. മുഹമ്മദ് റിസ്‌വാന്‍ (88), ആമിര്‍ ജമാല്‍ (82), സല്‍മാന്‍ അലി ആഗ (53) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്സില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.