മുംബൈ: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ബാറ്റിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് അസറുദ്ദീന്‍. ഇന്ത്യയുടേത് അസംബന്ധവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമായ ബാറ്റിങ് പ്രകടനമായിരുന്നു എന്ന് അസറുദ്ദീന്‍ പറഞ്ഞു. വിജയിക്കാമായിരുന്ന മത്സരം ഇന്ത്യ കൈവിടുകയായിരുന്നു എന്നും അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തു.
മത്സരത്തില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. 31 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയ്‌ക്ക് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായത്.
-
Rubbish batting by the Indian team. No common sense. Gave away a winning game on a platter. #INDvsAUS #WomensCricket #CWG22
— Mohammed Azharuddin (@azharflicks) August 7, 2022 " class="align-text-top noRightClick twitterSection" data="
">Rubbish batting by the Indian team. No common sense. Gave away a winning game on a platter. #INDvsAUS #WomensCricket #CWG22
— Mohammed Azharuddin (@azharflicks) August 7, 2022Rubbish batting by the Indian team. No common sense. Gave away a winning game on a platter. #INDvsAUS #WomensCricket #CWG22
— Mohammed Azharuddin (@azharflicks) August 7, 2022
അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുറമെ (43 പന്തില്‍ 65 റണ്‍സ്), ജെർമിയ റോഡ്രിഗസ് (33 പന്തില്‍ 33) മാത്രമാണ് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (6), ഷഫാലി വര്‍മ (11) എന്നിവര്‍ വേഗം തിരിച്ച് കയറി.
തുടര്‍ന്ന് ഒന്നിച്ച ജെമിമ റോഡ്രിഗസ് - ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് എത്തിച്ചെങ്കിലും നിർണായക സമയത്ത് ഇരുവരും പുറത്തായതോടെയാണ് ഇന്ത്യ തകര്‍ന്നത്. ദീപ്‌തി ശര്‍മയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആറ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.
അതേസമയം മുന്‍ താരങ്ങളായ രവി ശാസ്‌ത്രി, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ഹര്‍മന്‍പ്രീതിനെയും സംഘത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
also read: WATCH | യാസ്‌തികയുടെ വീഴ്‌ചയില്‍ ചിരിയടക്കാനാവാതെ ഹര്‍മന്‍പ്രീതും മന്ദാനയും