ETV Bharat / sports

'മിന്നു മണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക'; അഞ്ചാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മിന്നിത്തിളങ്ങി മലയാളി ക്രിക്കറ്റ് താരം

author img

By

Published : Aug 17, 2023, 5:21 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മിന്നു മണിയെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം തയ്യാറാക്കുക എന്ന പ്രവർത്തനമായിരുന്നു അഞ്ചാംക്ലാസിലെ ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്.

Minnu Mani  മിന്നു മണി  അഞ്ചാം ക്ലാസ് ചോദ്യപ്പേപ്പറിൽ മിന്നു മണി  മിന്നു മണി ഏഷ്യൻ ഗെയിംസിനായുള്ള ടീമിൽ  മിന്നു മണി ജംങ്‌ഷൻ  Minnu mani in the question paper  Minnu mani in the question paper of class 5th exam
മിന്നു മണി

ഹൈദരാബാദ്: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടി കേരളത്തിന്‍റെ അഭിമാനമായി മാറിയ താരമാണ് മിന്നു മണി. ബംഗ്ലാദേശിനെതിരായുള്ള ടി20 പരമ്പരയിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയ താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പിന്നാലെ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ ടീമിലേക്കും താരത്തിന് വിളിയെത്തിയിരുന്നു.

ഇതിന് പിന്നാലെ മാനന്തവാടി നഗരത്തിലെ പ്രധാന ജങ്‌ഷനായ മൈസൂര്‍ റോഡ് ജങ്ഷൻ മിന്നുമണി ജങ്‌ഷൻ എന്ന് പുനർ നാമകരണം ചെയ്‌താണ് നാട് താരത്തിന് ആദരവർപ്പിച്ചത്. ഇപ്പോൾ സംസ്ഥാനത്തെ സ്‌കൂൾ പരീക്ഷ ചോദ്യപ്പേപ്പറിലും ഇടം പിടിച്ചിരിക്കുകയാണ് താരം.

സംസ്ഥാനത്തെ അഞ്ചാം ക്ലാസ്‌ ചോദ്യപേപ്പറിലാണ്‌ മിന്നു മണിയെക്കുറിച്ച്‌ അഭിനന്ദന സന്ദേശം എഴുതാനുള്ള പ്രവർത്തനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിന്‍റെ അഭിമാന ക്രിക്കറ്റ്‌ താരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദന സന്ദേശം തയ്യാറാക്കാനാണ്‌ കുട്ടികളോട്‌ നിർദ്ദേശിക്കുന്നത്‌.

'ഇതാണ് മിന്നു മണി. കേരളത്തിന്‍റെ അഭിമാന ക്രിക്കറ്റ് താരം, കേരളത്തിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ വനിത ക്രിക്കറ്റ് താരം. വയനാട് ജില്ലയിൽ 1999 മാർച്ച് 24 നാണ് ജനനം, ഇന്ത്യയ്ക്ക് വേണ്ടി ബംഗ്ലാദേശിനെതിരെ ആയിരുന്നു മിന്നു മണിയുടെ ആദ്യ മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മിന്നു മണിയെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം തയ്യാറാക്കുക.' എന്നതായിരുന്നു പ്രവർത്തനം.

അതേസമയം ഇത്തരം കാര്യങ്ങൾ തനിക്കും കായിക രംഗത്ത്‌ വളർന്നുവരുന്ന പെൺകുട്ടികൾക്കും പ്രചോദനമാവുമെന്നും, സന്തോഷമുണ്ടെന്നും മിന്നു മണി പ്രതികരിച്ചു. ഇന്ത്യക്ക്‌ വേണ്ടി ബംഗ്ലാദേശിനെതിരെയായിരുന്നു മിന്നു മണിയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ തന്നെ രണ്ട്‌ വിക്കറ്റുൾപ്പെടെ നേടി മികച്ച പ്രകടനവും മിന്നു മണി നടത്തി. നിലവിൽ ബംഗളൂരുവില്‍ ഏഷ്യൻ ഗെയിംസിന് വേണ്ടിയുള്ള പരിശീലനത്തിലാണ്‌ താരം.

മിന്നു മണി ജങ്‌ഷൻ : ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെയാണ് മാനന്തവാടി നഗരത്തിലെ പ്രധാന ജങ്‌ഷനായ മൈസൂര്‍ റോഡ് ജങ്‌ഷൻ മിന്നു മണിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്. പരമ്പരയ്‌ക്ക് ശേഷം തിരികെയെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമായിരുന്നു മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നൽകിയത്.

ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് മിന്നു മണിയെ സമ്മേളന വേദിയില്‍ എത്തിച്ചത്. കളരിപ്പയറ്റ് സംഘം, അനുഷ്‌ഠാന കലകള്‍, വാദ്യമേളങ്ങള്‍ എന്നിവയെൾപ്പെട്ട ഘോഷയാത്രയും ഉണ്ടായിരുന്നു. മിന്നു മണിയും മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്‌നവല്ലിയും ചേര്‍ന്നാണ് ജങ്‌ഷന്‍റെ ബോർഡ് അനാച്ഛാദനം ചെയ്‌തത്.

ALSO READ : Minnu Mani Junction | ഹിറ്റായി നാടിന്‍റെ ആദരവ്; 'മിന്നുമണി ജങ്‌ഷന്' ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കയ്യടി

ഇതിന് പിന്നാലെ മിന്നു മണിക്ക് അഭിനന്ദനവുമായി ഐപിഎല്ലിൽ താരത്തിന്‍റെ ടീമായ ഡൽഹി ക്യാപ്പിറ്റൽസും രംഗത്തെത്തിയിരുന്നു. 'കേരളത്തിലെ വയനാട്ടിലുള്ള ഈ ജങ്‌ഷന്‍, നിനക്ക് സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമ്മപ്പെടുത്തലായി നിലകൊള്ളട്ടെ. ട്വന്‍റി ട്വന്‍റി കന്നി മത്സരത്തിലെ അസാധാരണ പ്രകടനത്തില്‍ മിന്നുമണിയെ ആദരിച്ചുകൊണ്ട് നാട് അവളെ അദ്‌ഭുതപ്പെടുത്തി.' ഡല്‍ഹി ക്യാപിറ്റല്‍സ് ജംങ്‌ഷന്‍റെ ഫോട്ടോയോടൊപ്പം ട്വീറ്റ് ചെയ്‌തു.

വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായാണ് മിന്നു മണി കളിക്കുന്നത്. താര ലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മിന്നുവിനെ സ്വന്തമാക്കിയിരുന്നത്. 16-ാം വയസിലാണ് മിന്നുമണി കേരള ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത്. കേരള ടീമുകളിൽ കഴിഞ്ഞ 10 വർഷമായി സ്ഥിരാംഗമാണ് മിന്നുമണി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.