ETV Bharat / sports

ബാറ്റിങ്ങിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഒടുവില്‍ മരണം

Cricketer dies on pitch from heart attack : ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ 34-കാരന്‍ മരിച്ചു. ടൂര്‍ണമെന്‍റ് റദ്ദാക്കി സംഘാടകര്‍.

Cricketer dies on pitch  Cricket accident death  ക്രിക്കറ്റ് അപകടം  നോയ്‌ഡ ന്യൂസ്
Cricketer dies on pitch from heart attack while batting
author img

By ETV Bharat Kerala Team

Published : Jan 10, 2024, 4:03 PM IST

നോയ്‌ഡ : ക്രിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് മുംബൈയില്‍ 52-കാരന്‍ മരിച്ചതിന്‍റെ വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും മറ്റൊരു മരണവാര്‍ത്ത കൂടി പുറത്ത് എത്തിയിരിക്കുകയാണ്. നോയ്‌ഡയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ 34-കാരനായ വികാസ് നേഗിയാണ് കുഴഞ്ഞുവീണ് മരിച്ചത്(Heart attack while batting).

എസ് ആൻഡ് ബി ഇന്ത്യ ആനിവല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മാവെറിക്‌സ് ഇലവനും ബ്ലേസിംഗ് ബുൾസും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. മാവെറിക്‌സ് ഇലവനായി ബാറ്റ് ചെയ്യവെയാണ് വികാസ് നേഗി കുഴഞ്ഞുവീഴുന്നത്. ഇന്നിങ്‌സിന്‍റെ 14-ാം ഓവറിലായിരുന്നു സംഭവം.

  • Death due to heart attack in Noida: One run took the life of a batsman Vikas Negi (36)
    - Engineer fell on the pitch while playing cricket.pic.twitter.com/QptWuFFV2w

    — زماں (@Delhiite_) January 9, 2024 " class="align-text-top noRightClick twitterSection" data=" ">

സ്‌ട്രൈക്കിലുണ്ടായിരുന്ന ഉമേഷ് കുമാര്‍ എന്നയാള്‍ പന്തടിച്ചതോടെ നോണ്‍ സ്ട്രൈക്കറായിരുന്ന വികാസ് നേഗി സിംഗിളിന് ശ്രമം നടത്തി. എന്നാല്‍ പന്ത് ബൗണ്ടറിയിലേക്ക് എത്തിയതോടെ ഉമേഷിനെ അഭിനന്ദിച്ച് നോണ്‍ സ്ട്രൈക്കിങ്‌ എന്‍ഡിലേക്ക് തിരികെ നടക്കാന്‍ ഒരുങ്ങവെയാണ് നേഗി കുഴഞ്ഞുവീഴുന്നത്.

ഇതുകണ്ടതോടെ പൊടുന്നനെ തന്നെ കളത്തിലുണ്ടായിരുന്നവര്‍ നേഗിക്ക് അരികിലേക്ക് ഓടിയെത്തി. സിപിആര്‍ നല്‍കിയശേഷം ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട നേഗി ഏഴ്‌ റണ്‍സായിരുന്നു നേടിയിരുന്നത്. മാവെറിക്‌സ് ഇലവനും ബ്ലേസിംഗ് ബുൾസും തമ്മിലുള്ള മത്സരം യൂട്യൂബില്‍ ലൈവ് സ്‌ട്രീമിങ് ചെയ്യുന്നുണ്ടായിരുന്നു.

ഇതോടെ നേഗിയുടെ ദാരുണാന്ത്യത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് എസ് ആൻഡ് ബി ഇന്ത്യ ആനിവല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘാടകര്‍ റദ്ദാക്കിയതായാണ് വിവരം. അതേസമയം തലയില്‍ പന്തുകൊണ്ടായിരുന്നു മുംബൈയില്‍ 52-കാരന്‍ മരണപ്പെട്ടത്.

ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു മത്സരത്തിലെ ബാറ്ററടിച്ച പന്ത് തലയില്‍ കൊണ്ട് ജയേഷ് ചുന്നിലാല്‍ സാവ്ല എന്നയാളാണ് മരണപ്പെട്ടത്. മുംബൈയിലെ മാതുംഗയിലെ ഡഡ്‌കര്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്(Cricket accident death). തന്‍റെ മത്സരത്തില്‍ ശ്രദ്ധയോടെ ഫീല്‍ഡ് ചെയ്യവെ ഇതേ ഗ്രൗണ്ടില്‍ നടന്നിരുന്ന മറ്റൊരു മത്സരത്തിലെ ബാറ്റര്‍ അടിച്ച പന്ത് ജയേഷ് ചുന്നിലാല്‍ സാവ്ലയുടെ തലയ്‌ക്ക് പുറകിലായിരുന്നു വന്ന് പതിച്ചത്.

ALSO READ: ക്രിക്കറ്റ് മത്സരത്തിനിടെ ദാരുണാന്ത്യം, 52കാരന്‍റെ മരണം തലയില്‍ പന്തുകൊണ്ട്

പന്തുകൊണ്ട ഉടനെ ബോധരഹിതനായി നിലത്ത് വീണ 52-കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകട മരണം മാതുംഗ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.