ETV Bharat / sports

വിരമിക്കല്‍ പ്രഖ്യാപനവുമായി സൂപ്പർ താരം മലിംഗ

ടി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കൻ താരം ലസിത് മലിംഗ.

ലസിത് മലിംഗ
author img

By

Published : Mar 23, 2019, 7:42 PM IST

ശ്രീലങ്കൻ ട്വന്‍റി-20 ക്രിക്കറ്റ് നായകനും പേസറുമായ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂർണമായി വിരമിക്കുമെന്ന് മലിംഗ വ്യക്തമാക്കി.

2004ലാണ് മലിംഗ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി 218 ഏകദിനങ്ങൾ കളിച്ച മലിംഗ 322 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടി-20ലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായാണ് മലിംഗ അറിയപ്പെടുന്നത്. ബൗളിംഗ് ആക്ഷനും കൃത്യതയോടെ എറിയുന്ന യോർക്കറുകളും മലിംഗയെ മറ്റ് ബൗളർമാരില്‍ നിന്ന് വ്യത്യസ്തനാക്കി. 72 ടി-20 മത്സരങ്ങൾ കളിച്ച മലിംഗ 97 വിക്കറ്റുകളും നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റുകൾ കൂടി നേടിയാല്‍ അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം മലിംഗയ്ക്ക് സ്വന്തമാക്കാം. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച മലിംഗ 101 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും മലിംഗ പറഞ്ഞു. ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടിയ മലിംഗ തുടർച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം കൂടിയാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായ മലിംഗ ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ആഭ്യന്തര ഏകദിന ടൂർണമെന്‍റായ സൂപ്പർ പ്രൊവിൻഷ്യല്‍ കപ്പില്‍ കളിക്കുന്നത് കൊണ്ടാണ് മലിംഗ ഐപിഎല്ലില്‍ നിന്നും ഒഴിവായത്. ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുന്നതിനായി സൂപ്പർ പ്രൊവിൻഷ്യല്‍ കപ്പില്‍ താരങ്ങൾ പങ്കെടുക്കണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധമാക്കിയിരുന്നു.

Intro:Body:

വിരമിക്കല്‍ പ്രഖ്യാപനവുമായി സൂപ്പർ താരം മലിംഗ 

ടി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കൻ താരം ലസിത് മലിംഗ.

ശ്രീലങ്കൻ ട്വന്‍റി-20 ക്രിക്കറ്റ് നായകനും പേസറുമായ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂർണായി വിരമിക്കുമെന്ന് മലിംഗ വ്യക്തമാക്കി. 

2004ലാണ് മലിംഗ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശ്രീലങ്കയ്ക്ക് വേണ്ടി 218 ഏകദിനങ്ങൾ കളിച്ച മലിംഗ 322 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടി-20ലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായാണ് മലിംഗ അറിയപ്പെടുന്നത്. വ്യത്യസ്ത നിറഞ്ഞ ബൗളിംഗ് ആക്ഷനും കൃത്യതയോടെ എറിയുന്ന യോർക്കറുകളും മലിംഗയെ മറ്റ് ബൗളർമാരില്‍ നിന്ന് വ്യത്യസ്തനാക്കി. 72 ടി-20 മത്സരങ്ങൾ കളിച്ച മലിംഗ 97 വിക്കറ്റുകളും നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റുകൾ കൂടി നേടിയാല്‍ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം മലിംഗയ്ക്ക് സ്വന്തമാക്കാം. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച മലിംഗ 101 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും മലിംഗ പറഞ്ഞു. ലോകകപ്പില്‍ രണ്ട് ഹാട്രിക് നേടിയ മലിംഗ തുടർച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം കൂടിയാണ്. 

അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായ മലിംഗ ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു.  ആഭ്യന്തര ഏകദിന ടൂർണമെന്‍റായ സൂപ്പർ പ്രൊവിൻഷ്യല്‍ കപ്പില്‍ കളിക്കുന്നത് കൊണ്ടാണ് മലിംഗ ഐപിഎല്ലില്‍ നിന്നും ഒഴിവായത്. ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുന്നതിനായി സൂപ്പർ പ്രൊവിൻഷ്യല്‍ കപ്പില്‍ താരങ്ങൾ പങ്കെടുക്കണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധമാക്കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.