ETV Bharat / sports

പരിക്കേറ്റ കേദാർ ജാദവിന് പകരക്കാൻ ഉടനില്ല - കേദാര്‍ ജാദവ്

ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം.

കേദാര്‍ ജാദവ്
author img

By

Published : May 10, 2019, 11:24 AM IST

Updated : May 10, 2019, 11:30 AM IST

മുംബൈ : ലോകകപ്പ് ടീമിൽ ഇടംനേടി പരിക്കിന്‍റെ പിടിയിലായ കേദാര്‍ ജാദവിന് പകരക്കാരനെ തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിൽ ബിസിസിഐയും സെലക്ടര്‍മാരും. ഐപിഎല്ലിനിടെ ജാദവിനേറ്റ പരിക്ക് വൈകാതെ ഭേദമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം.

പഞ്ചാബിനെതിരായ ചെന്നൈയുടെ മത്സരത്തിനിടെ പരിക്കേറ്റ ജാദവ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിന്‍റെ പതിനാലാം ഓവറില്‍ ഫീല്‍ഡിംഗിനിടെയാണ് കേദാറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഓവര്‍ ത്രോ ബൗണ്ടറി കടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്. ഈ മാസം 23നാണ് ലോകകപ്പിനുള്ള അന്തിമ ടീം പട്ടിക ഐസിസിക്ക് കൈമാറേണ്ടത്. ജാദവിന് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായാൽ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, ഇഷാന്ത് ശര്‍മ്മ, നവ്ദീപ് സൈനി, അക്ഷര്‍ പട്ടേൽ എന്നിവരിലൊരാള്‍ ലോകകപ്പ് ടീമിലെത്തും.

Intro:Body:Conclusion:
Last Updated : May 10, 2019, 11:30 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.