ETV Bharat / sports

Cricket World Cup 2023 Warm Up Matches : സന്നാഹം തുടങ്ങുന്നു, പാകിസ്ഥാനും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും കളത്തില്‍...

Cricket World Cup 2023 Warm Up Matches Today : ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് മൂന്ന് സന്നാഹ മത്സരങ്ങള്‍.

Cricket World Cup 2023  Cricket World Cup 2023 Warm Up Matches  Cricket World Cup 2023 Warm Up Matches Today  Pakistan vs New Zealand Warm Up Match  South Africa vs Afghanistan Warm Up Match  Sri Lanka vs Bangladesh Warm Up Match  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് സന്നാഹ മത്സരങ്ങള്‍  പാകിസ്ഥാന്‍ ന്യൂസിലാന്‍ഡ് ലോകകപ്പ് സന്നാഹ മത്സരം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നഹ മത്സരം
Cricket World Cup 2023 Warm Up Matches
author img

By ETV Bharat Kerala Team

Published : Sep 29, 2023, 8:09 AM IST

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ODI Cricket World Cup 2023) സന്നാഹ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും (ODI World Cup Warm Up Matches). മൂന്ന് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (Karyavattom Green Field Stadium), ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം (Hyderabad Rajiv Gandhi International Stadium), ഗുവാഹത്തി (Guwahati) എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ വിവിധ ചാനലുകളിലൂടെയും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ കാണാം.

കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാന്‍ പോര്: ലോകകപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കുള്ള അവസരമാണ് ഈ സന്നാഹ മത്സരം. അടുത്തിടെ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

ചരിത്രത്തിലെ ആദ്യ ഐസിസി കിരീടമാണ് അവരുടെ ലക്ഷ്യം. 15 അംഗ സ്ക്വാഡില്‍ ക്യാപ്‌റ്റന്‍ ടെംബ ബവുമ ഉള്‍പ്പടെ എട്ട് താരങ്ങള്‍ തങ്ങളുടെ ആദ്യ ലോകകപ്പിനാണ് ഇക്കുറി ഇറങ്ങുന്നത്.

മറുവശത്ത് ഏഷ്യ കപ്പിലെ തിരിച്ചടി മറന്ന് ലോകകപ്പിലെ കറുത്ത കുതിരകളാകുക എന്നതാണ് അഫ്‌ഗാനിസ്ഥാന്‍ സംഘത്തിന്‍റെ ലക്ഷ്യം. റാഷിദ് ഖാന്‍, മുഹമ്മദ് നബി ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളിലാണ് ടീമിന്‍റെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് സ്ക്വാഡ് (South Africa ODI WC Squad): ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസീ വാന്‍ഡെര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലുക്‌വായോ, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, ടബ്രൈസ് ഷംസി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, ജെറാള്‍ഡ് കോട്‌സി, ലിസാഡ് വില്ല്യംസ്.

അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് സ്ക്വാഡ് (Afganistan ODI WC Squad): ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, അബ്‌ദുള്‍ റഹ്മാൻ, നവീൻ ഉൾ ഹഖ്.

Also Read : Cricket World Cup Warm Up Match വെല്‍കം ടു കാര്യവട്ടം, ലോകകിരീടം തേടിയെത്തുന്നവർക്ക് ഒരുങ്ങാം...

പാകിസ്ഥാന്‍ x ന്യൂസിലന്‍ഡ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് പോരാട്ടം. ബംഗ്ലാദേശില്‍ ഏകദിന പരമ്പര സ്വന്തമാക്കിയാണ് കിവീസ് ലോകകപ്പിനെ്ത്തിയിരിക്കുന്നത്. മറുവശത്ത് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ അപ്രതീക്ഷിത പുറത്താകലിന് ശേഷമാണ് പാക് പടയുടെ വരവ്.

ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണാണ് ഈ മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ ഐപിഎല്ലിനിടെ പരിക്കേറ്റ് ടീമില്‍ നിന്നും ഏറെ നാളായി പുറത്തായിരുന്ന താരം ഈ ലോകകപ്പിലൂടെയാണ് കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്.

ഏഷ്യ കപ്പ് സ്ക്വാഡില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പാകിസ്ഥാന്‍ ലോകകപ്പിന് എത്തിയിരിക്കുന്നത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ യുവ പേസര്‍ നസീം ഷായ്‌ക്ക് പകരം ഹസന്‍ അലിയെ പാകിസ്ഥാന്‍ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് സ്‌ക്വാഡ് (Pakistan ODI WC Squad): ബാബർ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍.

ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സ്ക്വാഡ് (New Zealand ODI WC Squad): കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്‌മാന്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, വില്‍ യങ്, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, രചിന്‍ രവീന്ദ്ര, ഇഷ് സോധി.

Also Read : Pakistan Team's Arrival : പാക് ടീമിന് ഇന്ത്യന്‍ മണ്ണില്‍ ഊഷ്‌മള സ്വീകരണം ; സ്‌നേഹത്തിലും പിന്തുണയിലും മതിമറന്നുവെന്ന് ബാബര്‍ അസം

ശ്രീലങ്ക x ബംഗ്ലാദേശ് : സിംബാബ്‌വെയില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ ജേതാക്കാളായിട്ടായിരുന്നു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണ ടൂര്‍ണമെന്‍റിന് ടിക്കറ്റുറപ്പിച്ചത്. അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും ഫൈനലിലെത്താനായത് ലോകകപ്പിന് മുന്‍പ് ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. മറുവശത്ത് ഷാക്കിബിന് കീഴില്‍ ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശിന്‍റെ വരവ്.

ശ്രീലങ്ക ഏകദിന ലോകകപ്പ് സ്ക്വാഡ് (Sri Lanka ODI WC Squad) : ദസുൻ ഷനക (ക്യാപ്‌റ്റന്‍), കുശാൽ മെൻഡിസ്, കുശാല്‍ പെരേര, പാതും നിസങ്ക, ലഹിരു കുമാര, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുനിത് വെല്ലലഗെ, കസുൻ രജിത, മതീഷ പതിരണ, ദില്‍ഷന്‍ മധുഷനക, ദുഷന്‍ ഹേമന്ത.

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Bangladesh ODI WC Squad): ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), ലിറ്റൺ ദാസ്, തൻസീദ് ഹസൻ തമീം, നജ്‌മുൽ ഹുസൈൻ ഷാന്‍റോ, തൗഹിദ് ഹൃദോയ്, മുഷ്‌ഫിഖുർ റഹീം, മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ, നസും അഹമ്മദ്, ഷാക് മഹിദി ഹസൻ, ടസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മഹ്‌മുദ്, ഷൊറിഫുള്‍ ഇസ്‌ലം, തന്‍സിം ഹസന്‍ സാകിബ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.