ETV Bharat / sports

'ബെക്കാമിന് വിരാട് കോലിയുടെ അസിസ്റ്റ്...' വാങ്കഡെയില്‍ പന്ത് തട്ടി സൂപ്പര്‍ താരങ്ങള്‍; വീഡിയോ വൈറല്‍

Virat Kohli David Beckham Viral Video: വാങ്കഡെ സ്റ്റേഡിയത്തില്‍ വിരാട് കോലിക്കൊപ്പം പന്ത് തട്ടി ഡേവിഡ് ബെക്കാം.

Cricket World Cup 2023  India vs New Zealand  Virat Kohli David Beckham Viral Video  David Beckham Cricket World Cup 2023  Virat Kohli David Beckham Playing Football  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഡേവിഡ് ബെക്കാം വിരാട് കോലി  ബെക്കാമിന് വിരാട് കോലിയുടെ അസിസ്റ്റ്  ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി
Virat Kohli David Beckham Viral Video
author img

By ETV Bharat Kerala Team

Published : Nov 16, 2023, 12:16 PM IST

മുംബൈ : 12 വര്‍ഷത്തിന് ശേഷം മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്നലെ (നവംബര്‍ 15) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത ഉറപ്പിച്ചത് (India vs New Zealand). വിരാട് കോലിയുടെ (Virat Kohli) ചരിത്ര സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ (Shreyas Iyer) വെടിക്കെട്ട് ബാറ്റിങ്ങും മുഹമ്മദ് ഷമിയുടെ (Mohammed Shami) റെക്കോഡ് ബ്രേക്കിങ് ബൗളിങ്ങുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കി തീര്‍ത്തത്.

ഇന്ത്യ ന്യൂസിലന്‍ഡ് സൂപ്പര്‍ പോര് കാണാന്‍ നിരവധി പ്രമുഖരും വാങ്കഡെയിലെ ഗാലറിയില്‍ എത്തിയിരുന്നു. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമായിരുന്നു (David Beckham) ഇക്കൂട്ടത്തില്‍ പ്രധാനി. യൂനിസെഫ് ഗുഡ്‌വില്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയ്‌ക്കാണ് ബെക്കാം ഇന്ത്യയിലേക്ക് എത്തിയതും ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് സാക്ഷിയായതും.

താരങ്ങള്‍ക്കും ആരാധകര്‍ക്കും തകര്‍പ്പന്‍ ഓര്‍മകള്‍ സമ്മാനിച്ചാണ് ബെക്കാം വാങ്കഡെ സ്റ്റേഡിയം വിട്ടത്. മത്സരത്തിന് മുന്‍പ് ഗ്രൗണ്ടിലിറങ്ങിയ ബെക്കാം താരങ്ങളോട് സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ (Virat Kohli David Beckham Viral Video).

വാങ്കഡെയില്‍ എത്തിയ ഡേവിഡ് ബെക്കാം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം മത്സരത്തിന് മുന്‍പായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഡേവിഡ് ബെക്കാം ഗ്രൗണ്ടിലേക്ക് എത്തിയത്. ഇതിനിടെ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി തന്‍റെ കൈവശമുണ്ടായിരുന്ന ഫുട്‌ബോള്‍ ബെക്കാമിനരികിലേക്ക് ഇട്ടുകൊടുത്തു.

ഈ പന്ത് സ്വീകരിച്ച ശേഷം ബെക്കാം തിരികെ കോലിയിലേക്ക് ഒരു പാസ് നല്‍കി. വീണ്ടും കോലിയുടെ പാസ്, അത് തിരിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് തന്നെ ബെക്കാം നല്‍കി. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ബെക്കാം പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

'വിരാട് കോലിയുടെ അസിസ്റ്റ്' എന്ന ക്യാപ്‌ഷനോടെയായിരുന്നു ബെക്കാം വീഡിയോ പോസ്റ്റ് ചെയ്‌തത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധ കൂട്ടം ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.

Also Read : വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.