മുംബൈ : ഏകദിന ലോകകപ്പിലെ (Cricket World Cup 2023) റെക്കോഡ് ബ്രേക്കിങ് ബൗളിങ് പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്നലെ (നവംബര്‍ 15) വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായി ഒന്നാം സെമി ഫൈനലില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ഏഴ് വിക്കറ്റാണ് ഇന്ത്യന്‍ വലംകയ്യന്‍ പേസര്‍ മത്സരത്തില്‍ സ്വന്തമാക്കിയത്.
ഈ പ്രകടനത്തോടെ ലോകകപ്പ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും ഷമിക്കായി. കൂടാതെ, നിരവധി റെക്കോഡുകളും താരം മത്സരത്തില്‍ സ്വന്തം പേരിലാക്കി. മത്സരത്തില്‍ 9.5 ഓവര്‍ പന്തെറിഞ്ഞ ഷമി 57 റണ്‍സ് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു ഇന്നലെ തന്‍റെ കരിയറിലെ മികച്ച പ്രകടനം ഷമി കാഴ്‌ചവച്ചത്. ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഷമിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം ഷൊയ്‌ബ് അക്തര്‍ (Shoib Aktar Praised Mohammed Shami).
'എന്തൊരു മികച്ച തിരിച്ചുവരവാണ് മുഹമ്മദ് ഷമി നടത്തിയിരിക്കുന്നത്. അത്ഭുതകരമായ രീതിയില്‍ പന്തെറിയുന്ന ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. സീം ബൗളിങ് കൊണ്ട് ശരിക്കും മായാജാലം സൃഷ്‌ടിക്കുകയാണ് അദ്ദേഹം'- ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.
ലോകകപ്പില്‍ ആറ് മത്സരങ്ങളിലാണ് ഷമി ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ നിന്നുമാത്രം 23 വിക്കറ്റ് നേടാനും ഷമിക്ക് സാധിച്ചു. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനങ്ങളോടെയാണ് ഷമി വിക്കറ്റ് വേട്ട നടത്തിയത്.
Also Read : വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം
അതേസമയം, ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെ ഷമിയെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പയും രംഗത്തെത്തിയിരുന്നു. പന്ത് കൊണ്ട് ഇപ്പോള്‍ ഷമി മാജിക് കാണിക്കുകയാണെന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം (Robin Uthappa About Mohammed Shami).
'ഷമി ഇപ്പോള്‍ കളിക്കളത്തില്‍ മാജിക് കാണിക്കുകയാണ്. അവനൊരിക്കലും തെറ്റുകള്‍ വരുത്താന്‍ സാധിക്കില്ല. അവന്‍റെ കയ്യില്‍ പന്ത് കിട്ടുമ്പോഴെല്ലാം മറ്റ് താരങ്ങളെല്ലാം ഇന്ത്യയുടെ വിക്കറ്റിനായി ഒത്തുചേരും. അത് തീര്‍ത്തുമൊരു മനോഹര കാഴ്‌ച തന്നെയാണ്'- റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.
ഷമിയുടെ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെതിരെ 70 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത് (India vs New Zealand Match Result 1st Semi Final). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറിക്കരുത്തില്‍ 397 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്‍റെ പോരാട്ടം 48.5 ഓവറില്‍ 327 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Also Read : ലോകകപ്പിലെ വിക്കറ്റ് വേട്ട, റാങ്കിങ്ങില്‍ ഒന്നാമന്‍; ക്ലാസ് ടോപ്പറായി 'ലേറ്റ് കമറായ' മുഹമ്മദ് ഷമി