കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ജീവന്‍മരണപ്പോരാട്ടത്തിനായി പാകിസ്ഥാന്‍ ഇന്ന് (ഒക്‌ടോബര്‍ 31) ഇറങ്ങും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് പാകിസ്ഥാന്‍റെ എതിരാളികള്‍ (Pakistan vs Bangladesh). സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുന്നതിന് പാകിസ്ഥാന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം.
-
A must-win match for both teams 👊
— ICC Cricket World Cup (@cricketworldcup) October 31, 2023 " class="align-text-top noRightClick twitterSection" data="
Who keeps their #CWC23 semi-final hopes alive in Kolkata?
More on #PAKvBAN ➡️ https://t.co/uioq37ccD0 pic.twitter.com/mygnCnRsPD
">A must-win match for both teams 👊
— ICC Cricket World Cup (@cricketworldcup) October 31, 2023
Who keeps their #CWC23 semi-final hopes alive in Kolkata?
More on #PAKvBAN ➡️ https://t.co/uioq37ccD0 pic.twitter.com/mygnCnRsPDA must-win match for both teams 👊
— ICC Cricket World Cup (@cricketworldcup) October 31, 2023
Who keeps their #CWC23 semi-final hopes alive in Kolkata?
More on #PAKvBAN ➡️ https://t.co/uioq37ccD0 pic.twitter.com/mygnCnRsPD
ആറ് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. പോയിന്‍റ് പട്ടികയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇന്ന് വമ്പന്‍ മാര്‍ജിനിലുള്ള ജയമായിരിക്കും പാക് പട ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെ തകര്‍ത്താലും മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാകും പാകിസ്ഥാന് മുന്നേറാനുള്ള വഴി തുറക്കുക.
-
📸 Players hit the ground running in Kolkata 🏏#PAKvBAN | #CWC23 | #DattKePakistani pic.twitter.com/agwouJCzeZ
— Pakistan Cricket (@TheRealPCB) October 30, 2023 " class="align-text-top noRightClick twitterSection" data="
">📸 Players hit the ground running in Kolkata 🏏#PAKvBAN | #CWC23 | #DattKePakistani pic.twitter.com/agwouJCzeZ
— Pakistan Cricket (@TheRealPCB) October 30, 2023📸 Players hit the ground running in Kolkata 🏏#PAKvBAN | #CWC23 | #DattKePakistani pic.twitter.com/agwouJCzeZ
— Pakistan Cricket (@TheRealPCB) October 30, 2023
ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ജയിച്ച പാകിസ്ഥാന് തിരിച്ചടിയേറ്റത് അവസാന നാല് മത്സരങ്ങളിലാണ്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍ പരാജയപ്പെട്ടത്. താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ഇക്കുറി ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായിരിക്കുന്നത്.
നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് പാകിസ്ഥാന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബൗളിങ്ങിലും ഇത് തന്നെയാണ് അവസ്ഥ. ഹാരിസ് റൗഫ് റണ്‍സ് വഴങ്ങുന്നതും നിര്‍ണായക ഘട്ടങ്ങളില്‍ ഷഹീന്‍ ഷാ അഫ്രീദി മികവിലേക്ക് ഉയരാത്തതും പാക് മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
മറുവശത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ച ബംഗ്ലാദേശ് ആശ്വാസ ജയം തേടിയാണ് പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുന്നത്. സ്ഥിരതയില്ലായ്‌മയും താരങ്ങളുടെ മോശം ഫോമും തന്നെയാണ് ലോകകപ്പില്‍ കറുത്ത കുതിരകളാകുമെന്ന് കരുതിയിരുന്ന ബംഗ്ലാദേശിന്‍റെ പ്രകടനങ്ങളെയും ബാധിച്ചത്. ടൂര്‍ണമെന്‍റില്‍ ഒരു ജയം മാത്രം സ്വന്തമാക്കിയ അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരാണ്.
പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം (ക്യാപ്‌റ്റന്‍), ഇമാം ഉല്‍ ഹഖ്, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇഫ്‌തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി, ഉസാമ മിർ.
ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): ലിറ്റൺ കുമർ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ, മഹ്‌മുദുള്ള റിയാദ്, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഷാക് മഹിദി ഹസൻ, നാസും അഹമ്മദ്, തന്‍സിം ഹസന്‍ സാകിബ്, ഷോരിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്.