ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനലില്‍ അടി തെറ്റാതിരിക്കാന്‍ ബാറ്റിങ്ങിലും പരിശീലനം നടത്തി ഇന്ത്യന്‍ ബൗളര്‍മാര്‍. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നതിന് മുന്നോടിയായിട്ടാണ് ഇന്ത്യന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുംറയും (Jasprit Bumrah) മുഹമ്മദ് സിറാജും (Mohammed Siraj) നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയത്. നവംബര്‍ 12നാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരം.
2011ലെ ഏകദിന ലോകകപ്പ് വിജയത്തിനും 2013ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിനും ശേഷം പലപ്പോഴും നോക്ക് ഔട്ട് മത്സരങ്ങളിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞിട്ടുള്ളത്. 2015, 2019 വര്‍ഷങ്ങളിലെ ലോകകപ്പ് സെമിയില്‍ ബാറ്റര്‍മാരുടെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യയുടെ തോല്‍വികള്‍ക്ക് പ്രധാന കാരണം. എന്നാല്‍, ഇപ്രാവശ്യം ഇതില്‍ നിന്നും ടീം മാനേജ്‌മെന്‍റ് മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്‍റെ സൂചനയാണ് ബൗളര്‍മാരുടെയെും ബാറ്റിങ് പരിശീലനം.
ലോകകപ്പില്‍ ഇതുവരെ മൂന്ന് മേഖലയിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ നേതൃത്വം നല്‍കുന്ന ബാറ്റിങ് നിരയില്‍ വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഫോമിലാണ്. ഇവരുടെ മികവില്‍ ഇന്ത്യന്‍ വാലറ്റക്കാര്‍ക്ക് ലോകകപ്പില്‍ ഇതുവരെയും കാര്യമായ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
-
Team India's nets in Bengaluru ft Rohit, Shubman, Bumrah, Jadeja & Prasidh https://t.co/hjxkhdWBZn
— Star Sports (@StarSportsIndia) November 8, 2023 " class="align-text-top noRightClick twitterSection" data="
">Team India's nets in Bengaluru ft Rohit, Shubman, Bumrah, Jadeja & Prasidh https://t.co/hjxkhdWBZn
— Star Sports (@StarSportsIndia) November 8, 2023Team India's nets in Bengaluru ft Rohit, Shubman, Bumrah, Jadeja & Prasidh https://t.co/hjxkhdWBZn
— Star Sports (@StarSportsIndia) November 8, 2023
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും റണ്‍സ് കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. എന്നാല്‍, വാലറ്റക്കാരുടെ ബാറ്റിങ്ങില്‍ മാത്രമാണ് ഇപ്പോള്‍ ടീമിന് ആശങ്ക. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെൺനിലായിരുന്നു ഇന്ത്യന്‍ പേസര്‍മാരായ താരങ്ങളും ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
അതേസമയം, ഇന്നലെ (നവംബര്‍ 8) നടന്ന പരിശീലന സെഷനില്‍ നായകന്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ടീമിലെ യുവതാരങ്ങളായ ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുമായി ചേര്‍ന്ന് ദീര്‍ഘനേരം സംസാരിച്ചിരുന്നതായി ലോകകപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍സ്പോര്‍ട്‌സ് അറിയിച്ചു.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ നാല് പ്രാവശ്യമായിരുന്നു പരിശീലന വേളയില്‍ ബാറ്റിങ് പരിശീലനം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിലായിരുന്നു താരം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഫാസ്റ്റ് ത്രോഡൗണുകളായിരുന്നു നെറ്റ്‌സില്‍ ഗില്‍ നേരിട്ടത്.