ഹൈദരാബാദ് : ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയ്‌ക്ക് പിന്നാലെ നിറഞ്ഞുകലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു ഓരോ ഇന്ത്യന്‍ താരവും ഗ്രൗണ്ട് വിട്ടത്. ഓസ്‌ട്രേലിയ ആറാം ലോക കിരീടത്തിന്‍റെ നേട്ടം ആഘോഷിക്കുമ്പോള്‍ സങ്കടമടക്കാന്‍ സാധിക്കാതെ മുഹമ്മദ് സിറാജ് പൊട്ടിക്കരയുന്നതും രോഹിത് ശര്‍മ വിഷമത്തോടെ പവലിയനിലേക്ക് നടക്കുന്നതുമെല്ലാം ടെലിവിഷനുകളിലൂടെ നമ്മള്‍ കണ്ടതാണ്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാകുന്നത് ആ മത്സരത്തിന് ശേഷം നിരാശനായിരുന്ന വിരാട് കോലിയുടെ ദൃശ്യങ്ങളാണ് (Virat Kohli Unseen Video After ODI World Cup Final).
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ തങ്ങളുടെ വിജയം ആഘോഷിക്കുമ്പോള്‍ തന്‍റെ ശരീരഭാഷയിലൂടെയാണ് വിരാട് കോലി തന്‍റെ നിരാശ പ്രകടമാക്കിയത്. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ സഹതാരങ്ങള്‍ക്ക് അരികിലേക്ക് നടന്നെത്തുന്ന കോലി തന്‍റെ തൊപ്പി ഉപയോഗിച്ച് ബെയില്‍സ് തട്ടിയിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ലോകകപ്പ് കഴിഞ്ഞ് ഒന്നരമാസക്കാലം പിന്നിട്ട വേളയില്‍ ക്രിക്കറ്റ് ട്വീറ്റുകള്‍ക്ക് പ്രസിദ്ധമായ മുഫാദല്‍ വോഹ്റ (Mufaddal Vohra) എന്ന ഉപയോക്താവാണ് വിരാട് കോലിയുടെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.
-
One of the unseen videos of Virat Kohli after the 2023 World Cup Final.pic.twitter.com/XINHzkqxcf
— Mufaddal Vohra (@mufaddal_vohra) January 1, 2024 " class="align-text-top noRightClick twitterSection" data="
">One of the unseen videos of Virat Kohli after the 2023 World Cup Final.pic.twitter.com/XINHzkqxcf
— Mufaddal Vohra (@mufaddal_vohra) January 1, 2024One of the unseen videos of Virat Kohli after the 2023 World Cup Final.pic.twitter.com/XINHzkqxcf
— Mufaddal Vohra (@mufaddal_vohra) January 1, 2024
ഏകദിന ലോകകപ്പിലെ ടോപ് സ്കോറര്‍ ആയിരുന്നു വിരാട് കോലി. ഈ ലോകകപ്പിലെ 11 മത്സരങ്ങളില്‍ നിന്നും 95.62 ശരാശരിയില്‍ 765 റണ്‍സാണ് വിരാട് കോലി നേടിയത്. ലോകകപ്പിന്‍റെ ഒരു എഡിഷനില്‍ ഒരു താരം സ്‌കോര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്.
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ ഒരു മാസക്കാലം വിരാട് കോലി കളിക്കളത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഈ കാലയളവില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20, ഏകദിന പരമ്പരകള്‍ കളിക്കുകയും ചെയ്‌തു. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് കോലി മടങ്ങിയെത്തിയത്.
Also Read : അശ്വിനെ കൂറ്റന്‍ സിക്‌സറിന് തൂക്കി വിരാട് കോലി; പരിശീലന വീഡിയോ കാണാം...
മടങ്ങിവരവിലും മികച്ച ഫോം തുടരാന്‍ താരത്തിനായി. സെഞ്ചൂറിയനിലെ ആദ്യ മത്സരം ഇന്ത്യ കൈവിട്ടെങ്കിലും ബാറ്റുകൊണ്ട് മികച്ച പ്രകടനം വിരാട് കോലി പുറത്തെടുത്തു. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സ് നേടിയ വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ 82 പന്തില്‍ 76 റണ്‍സ് സ്വന്തമാക്കിയെങ്കിലും ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും പരാജയപ്പെടുകയായിരുന്നു.