ETV Bharat / sports

England vs Sri Lanka Matchday Preview: നിലനില്‍പ്പിന് ജയം അനിവാര്യം; ചിന്നസ്വാമിയില്‍ ഇംഗ്ലണ്ടിനും ശ്രീലങ്കയ്‌ക്കും ഇന്ന് നിര്‍ണായകം

Cricket World Cup 2023 Match No25: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക മത്സരം.

Cricket World Cup 2023  England vs Sri Lanka  Cricket World Cup 2023 Match No25  Cricket World Cup 2023 England Squad  Cricket World Cup 2023 Sri Lanka Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇംഗ്ലണ്ട് ശ്രീലങ്ക  ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ്  ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ്
England vs Sri Lanka Matchday Preview
author img

By ETV Bharat Kerala Team

Published : Oct 26, 2023, 10:20 AM IST

ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനും ശ്രീലങ്കയ്‌ക്കും ഇന്ന് ജീവന്‍മരണപ്പോരാട്ടം (England vs Sri Lanka). ടൂര്‍ണമെന്‍റിലെ അഞ്ചാം മത്സരത്തില്‍ രണ്ടാം ജയം നേടി സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനാണ് ഇരു ടീമും ഇറങ്ങുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം (England vs Sri Lanka Match Details).

തുടര്‍ തോല്‍വികളില്‍ വലയുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ബംഗ്ലാദേശിനെതിരായ ജയം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ദയനീയമായിരുന്നു ഇംഗ്ലീഷ് പടയുടെ പ്രകടനങ്ങള്‍. പേരുകേട്ട വമ്പന്‍ താരനിരയാണ് കളത്തിലിറങ്ങുന്നതെങ്കിലും അവരുടെ സ്ഥിരതയില്ലായ്‌മയാണ് ടീമിന്‍റെ പ്രധാന തലവേദന.

നായകന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ താരങ്ങളൊന്നും ഇതുവരെയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ബൗളിങ്ങിലും എടുത്ത് പറയത്തക്ക പ്രകടനങ്ങള്‍ ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ വിക്കറ്റ് നേടിയ റീസ് ടോപ്ലി പരിക്കേറ്റ് പുറത്തായത് ടീമിന് കനത്ത നഷ്‌ടമാണ്.

അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമായിരുന്നു ലങ്ക ആദ്യ ജയം സ്വന്തമാക്കിയത്. താരങ്ങളുടെ പരിക്കാണ് ശ്രീലങ്കയെ അലട്ടുന്ന പ്രധാന പ്രശ്‌നം.

നായകന്‍ ദസുന്‍ ഷണകയ്‌ക്ക് പിന്നാലെ പേസര്‍ മതിഷ പതിരണയും പരിക്കേറ്റ് പുറത്തായിരുന്നു. പകരക്കാരനായി വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനെ ശ്രീലങ്ക സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 3 ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള മാത്യൂസ് ഇന്ന് പ്ലേയിങ് ഇലവനിലുണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഹൈ സ്കോറിങ് മത്സരങ്ങള്‍ക്ക് പേരുകേട്ട ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് ശ്രീലങ്ക ടീമുകള്‍ ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇവിടെ അവസാനം നടന്ന ഓസ്ട്രേലിയ പാകിസ്ഥാന്‍ മത്സരത്തില്‍ 95.3 ഓവറില്‍ 672 റണ്‍സ് പിറന്നിരുന്നു. ഇന്നത്തെ മത്സരത്തിലും ഇരു ടീമിലെയും ബാറ്റര്‍മാരുടെ പ്രകടനമായിരിക്കും ഏറെ നിര്‍ണായകമാകുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ 11 മത്സരങ്ങളിലാണ് ഇംഗ്ലണ്ടും ശ്രീലങ്കയും നേര്‍ക്കുനേര്‍ പോരടിച്ചിട്ടുള്ളത്. അതില്‍ 6 മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അഞ്ച് എണ്ണത്തിലാണ് ശ്രീലങ്ക ജയം പിടിച്ചത്. ലങ്കയുടെ അഞ്ച് ജയങ്ങളില്‍ നാലും പിറന്നത് അവസാനം ഇരു ടീമും മുഖാമുഖം പോരടിച്ച മത്സരങ്ങളിലാണ് (2019, 2015, 2011, 2007).

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ് (Cricket World Cup 2023 England Squad): ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാർസി, മാർക്ക് വുഡ്, ആദിൽ റഷീദ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): കുശാല്‍ പെരേര, പാതും നിസ്സങ്ക, കുശാല്‍ മെൻഡിസ്, ദിമുത് കരുണരത്‌നെ, ചരിത് അസലങ്ക, സദീര സമരവിക്രമ, ധനഞ്ജയ ഡി സിൽവ, എയ്‌ഞ്ചലോ മാത്യൂസ്, ദുഷാന്‍ ഹേമന്ത, കസുൻ രജിത, ചന്ദ്രദാസ കുമാര, ദില്‍ഷന്‍ മധുഷങ്ക, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, ചമിക കരുണാരത്നെ.

Also Read : Reasons For England Team Failure: കിരീടമുറപ്പിച്ചെത്തിയ ലോക ചാമ്പ്യന്മാർക്ക് 'കഷ്‌ടകാലം', കാരണങ്ങൾ ഇതൊക്കെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.