ETV Bharat / sports

സ്വപ്‌നക്കുതിപ്പ് തുടരാന്‍ അഫ്‌ഗാനിസ്ഥാന്‍, പ്രതീക്ഷകളുമായി നെതര്‍ലന്‍ഡ്‌സ്; മത്സരം ലഖ്‌നൗവില്‍ - നെതര്‍ലന്‍ഡ്‌സ്

Afghanistan vs Netherlands Matchday Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് അഫ്‌ഗാനിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സ് മത്സരം.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Nov 3, 2023, 9:42 AM IST

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ന് (നവംബര്‍ 3) അഫ്‌ഗാനിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സ് പോരാട്ടം (Afghanistan vs Netherlands). ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം. ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മത്സരത്തില്‍ ഇരു ടീമിനും ജയം അനിവാര്യം.

ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് അഫ്‌ഗാനിസ്ഥാന്‍. മുന്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരെ തകര്‍ത്ത അഫ്‌ഗാന്‍ ഇന്ന് ലോകകപ്പിലെ നാലാം ജയമാണ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയം പിടിക്കാനായാല്‍ അഫ്‌ഗാന് സെമി സാധ്യതകള്‍ അത്ര വിദൂരമായിരിക്കില്ല.

ബാറ്റര്‍മാരുടെ പക്വതയാര്‍ന്ന പ്രകടനങ്ങളാണ് അവസാന രണ്ട് മത്സരങ്ങളിലും അഫ്‌ഗാനിസ്ഥാന് ജയം സമ്മാനിച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസ് (Rahmanullah Gurbaz), ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran), റഹ്മത്ത് ഷാ (Rahmat Shah), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmathullah Shahidi) എന്നിവരുടെ ഫോമിലാണ് ഡച്ച് പടയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിലും അഫ്‌ഗാന്‍റെ റണ്‍സ് പ്രതീക്ഷകള്‍. സ്‌പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവിലേക്ക് ഉയര്‍ന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

മറുവശത്ത്, ലോകകപ്പ് പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച അവര്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടാനിറങ്ങുന്നത്. ബാറ്റര്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് നെതര്‍ലന്‍ഡ്‌സിന് ടൂര്‍ണമെന്‍റില്‍ തിരിച്ചടിയായത്.

അതേസമയം, ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ടീമിന് ആശ്വാസമാണ്. നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്‌സിലും വാലറ്റക്കാരിലുമാണ് നെതര്‍ലന്‍ഡ്‌സിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. നിലവിലെ സാഹചര്യത്തില്‍ സെമിയിലെത്തുക എന്നത് ഡച്ച് പടയ്‌ക്ക് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാല്‍, പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനത്തിനുള്ളില്‍ സ്ഥാനം പിടിച്ച് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടാനായിരിക്കും ശേഷിക്കുന്ന മത്സരങ്ങളില്‍ അവരുടെ ശ്രമം.

അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad): ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), നജീബുള്ള സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റിയാസ് ഹസൻ, അസ്‌മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഫസല്‍ഹഖ് ഫറൂഖി, നൂർ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉർ റഹ്മാൻ, അബ്‌ദുല്‍ റഹ്‌മാന്‍, ഇക്രം അലിഖിൽ.

ഏകദിന ലോകകപ്പ് 2023 നെതര്‍ലന്‍ഡ്‌സ് സ്‌ക്വാഡ് (Cricket World Cup 2023 Netherlands Squad): മാക്‌സ് ഒഡൗഡ്, വിക്രം സിങ്, തേജ നിദാമനുരു, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), സാഖിബ് സുൽഫിഖര്‍, പോൾ വാൻ മീകെരെൻ, ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, റോലോഫ് വാൻ ഡെർ മെർവെ, വെസ്‌ലി ബറേസി, റയാൻ ക്ലെയ്‌ൻ, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌.

Also Read : 'അതിങ്ങ് തന്നേക്ക് പ്രോട്ടീസെ…'; ലങ്കാദഹനത്തിന് പിന്നാലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.