എഡ്‌ജ്ബാസ്റ്റണ്‍ : ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. മഴമൂലം വൈകിയതിനാൽ മത്സരം 49 ഓവറാക്കി ചുരുക്കി. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്ത അതേ ടീമിനെ നിലനിർത്തി കിവീസ് ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് പ്രോട്ടീസ് എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ നിരയിൽ തിരിച്ചെത്തി.
-
Today's line-ups for the #CWC19 encounter between New Zealand v South Africa.
— Cricket World Cup (@cricketworldcup) June 19, 2019 " class="align-text-top noRightClick twitterSection" data="
The Black Caps are unchanged whilst the Proteas are boosted by the return of Lungi Ngidi👇 pic.twitter.com/6c0FQAHJNB
">Today's line-ups for the #CWC19 encounter between New Zealand v South Africa.
— Cricket World Cup (@cricketworldcup) June 19, 2019
The Black Caps are unchanged whilst the Proteas are boosted by the return of Lungi Ngidi👇 pic.twitter.com/6c0FQAHJNBToday's line-ups for the #CWC19 encounter between New Zealand v South Africa.
— Cricket World Cup (@cricketworldcup) June 19, 2019
The Black Caps are unchanged whilst the Proteas are boosted by the return of Lungi Ngidi👇 pic.twitter.com/6c0FQAHJNB
ഇതുവരെ ടൂർണമെന്‍റിൽ തോൽവിയറിയാതെ കുതിക്കുന്ന കിവീസിന് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താം. നാല് മത്സരങ്ങൾ കളിച്ച് ഏഴ് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. ഇന്ത്യയുമായുള്ള നിർണായക മത്സരം മഴമൂലം ഉപേക്ഷിച്ചത് തിരിച്ചടിയായി. എന്നാൽ മറുഭാഗത്ത് ഈ ലോകകപ്പില്‍ ശരാശരിക്ക് താഴെയുള്ള പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്‌ചവച്ചത്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ദുർബലരായ അഫ്‌ഗാനിസ്ഥാനെ മാത്രമാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. മൂന്ന് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ടീം.