സതാംപ്ടൺ : ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടും. ബാറ്റിംഗ് വിസ്ഫോടനം നടത്താൻ ശേഷിയുള്ള ബാറ്റ്സ്മാൻമാരുടെ ടീമുകൾ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഇംഗ്ലണ്ട് - വിൻഡീസ് മത്സരത്തിന്‍റെ പ്രത്യേകത. നിലവിൽ ഇരുടീമും മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ നാല് പോയിന്‍റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും വിൻഡീസ് ആറാമതുമാണ്. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴമൂലം ടൂർണമെന്‍റിൽ നാല് മത്സരങ്ങൾ ഇതുവരെ ഉപേക്ഷിച്ചു.
ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ഫോമിലാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച് തുടങ്ങിയ ഇംഗ്ലീഷ് പട പാകിസ്ഥാനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. എങ്കിലും അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് വിജയവഴിയിലെത്തിയ ടീം വിൻഡീസിനെതിരെ വിജയം കണ്ടെത്താമെന്ന ആത്മവിശ്വാസത്തിലാണ്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം ജോസ് ബട്ലർ ഇന്ന് കളിക്കുമെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ബാറ്റിംഗാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ജാസൺ റോയിയും ജോണി ബെയർസ്റ്റോയും മികച്ച തുടക്കം നൽകുമ്പോൾ ജോ റൂട്ട്, ജോസ് ബട്ലർ, നായകൻ ഓയിൻ മോർഗൻ എന്നിവർ മധ്യനിരയിൽ കരുത്താകുന്നു. അവസാന ഓവറുകളിൽ തകർത്തടിക്കാൻ ബെൻ സ്റ്റോക്സും ക്രിസ് വോക്സുമുണ്ട്. ബാറ്റിംഗിലെ പോലെ തന്നെ കരുത്ത് ബൗളിംഗിൽ എടുത്ത് പറയാനില്ലെങ്കിലും യുവതാരം ജോഫ്രാ ആർച്ചറാണ് ബൗളിംഗിൽ ഇംഗ്ലണ്ടിന്‍റെ വജ്രായുധം. വിൻഡീസിന്‍റെ ആക്രമണകാരികളായ ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടിയാൽ ആതിഥേയർക്ക് ഇന്ന് ജയം സ്വന്തമാക്കാം.
-
Plenty of 😄 from the England team as they trained ahead of their game against West Indies! #WeAreEngland | #CWC19 pic.twitter.com/7QRgfZwDyZ
— Cricket World Cup (@cricketworldcup) June 13, 2019 " class="align-text-top noRightClick twitterSection" data="
">Plenty of 😄 from the England team as they trained ahead of their game against West Indies! #WeAreEngland | #CWC19 pic.twitter.com/7QRgfZwDyZ
— Cricket World Cup (@cricketworldcup) June 13, 2019Plenty of 😄 from the England team as they trained ahead of their game against West Indies! #WeAreEngland | #CWC19 pic.twitter.com/7QRgfZwDyZ
— Cricket World Cup (@cricketworldcup) June 13, 2019
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതുന്ന ടീമാണ് ജേസൺ ഹോൾഡറിന്‍റെ നേതൃത്വത്തിലുള്ള വിൻഡീസ്. ആക്രമണകാരികളായ ബാറ്റ്സ്മാൻമാരുടെ നീണ്ട നിരയാണ് കരീബിയൻ ടീമിന്‍റെ കരുത്ത്. ഇംഗ്ലണ്ട് ബൗളിംഗ് നിരയെ എങ്ങനെ വിൻഡീസ് ബാറ്റ്സാമാൻമാർ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. മൂന്ന് മത്സരത്തിലും കരുത്തരായ ടീമിനെ തന്നെയാണ് വിൻഡീസ് നേരിട്ടത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ അനായാസ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് 15 റൺസിന് തോറ്റു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ക്രിസ് ഗെയിൽ, ഷായ് ഹോപ്പ്, ആന്ദ്രേ റസൽ എന്നിവരാണ് കരീബിയൻസിന്‍റെ തുറുപ്പ് ചീട്ടുകൾ. ഓപ്പണിംഗിൽ ക്രിസ് ഗെയിലും ഷായ് ഹോപ്പും മികച്ച തുടക്കം നൽകിയെങ്കിൽ പിന്നീടെത്തുന്നവരെല്ലാം അനായാസം റൺസ് നേടുന്നതിൽ മിടുക്കുള്ളവരാണ്. കളിയുടെ ഗതിമാറ്റാൻ മിടുക്കുള്ള റസലാണ് അവസാന ഓവറുകളിലെ ശക്തി. ബൗളിംഗിൽ ഓഷാനെ തോമസ്, ഹോൾഡർ, ഷെൽഡൻ കോട്രൽ എന്നിവർ ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുണ്ട്. ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് നിരക്കെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞാൽ വിൻഡീസിന് ലോകകപ്പിലെ രണ്ടാം ജയം ഇന്ന് സ്വന്തമാക്കാം. മത്സരം വൈകിട്ട് മൂന്ന് മണിക്ക് സതാംപ്ടണിൽ.
-
Darren Bravo - eying up England... 👀 #MenInMaroon | #CWC19 pic.twitter.com/J1tuWDTrfL
— Cricket World Cup (@cricketworldcup) June 13, 2019 " class="align-text-top noRightClick twitterSection" data="
">Darren Bravo - eying up England... 👀 #MenInMaroon | #CWC19 pic.twitter.com/J1tuWDTrfL
— Cricket World Cup (@cricketworldcup) June 13, 2019Darren Bravo - eying up England... 👀 #MenInMaroon | #CWC19 pic.twitter.com/J1tuWDTrfL
— Cricket World Cup (@cricketworldcup) June 13, 2019