ETV Bharat / sports

ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസീസ് സെമിയിൽ - ഇംഗ്ലണ്ട്

ജയത്തോടെ ഓസീസ് സെമിയിൽ പ്രവേശിച്ചപ്പോൾ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ സെമി സാധ്യതകൾ തുലാസിലായി

ക്രിക്കറ്റ് ലോകകപ്പ്
author img

By

Published : Jun 26, 2019, 12:12 AM IST

ലോർഡ്സ് : ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ 64 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ സെമിയിൽ. ആദ്യം ബാറ്റുചെയ്ത് ഓസീസ് ഉയർത്തിയ 286 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 44.4 ഓവറിൽ 221 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തോൽവിയോടെ ഇംഗ്ലീഷ് ടീമിന്‍റെ സെമി സാധ്യത തുലാസിലായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് നായകൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 123 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് സെഞ്ച്വറി നേടിയ ഫിഞ്ചിന്‍റെയും (100) അർധ സെഞ്ച്വറി നേടിയ വാർണറിന്‍റെയും (53) ഇന്നിംഗ്സിനൊപ്പം അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത അലക്സ് കാരി (38) ഓസീസിനെ 285 എന്ന മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയോടെയായിരുന്നു തുടക്കം. 53 റൺസിന് നാല് വിക്കറ്റ് വീണപ്പോൾ തന്നെ ഇംഗ്ലണ്ടിന്‍റെ തോൽവി ഉറപ്പിച്ചു. എന്നാൽ ഒരറ്റത്ത് ബെൻ സ്റ്റോക്സ് പിടിച്ചു നിന്നു. സ്റ്റോക്സിന് മികച്ച പിന്തുണ നൽകാൻ മറ്റ് ബാറ്റ്സ്മാൻമാർക്ക് സാധിക്കാതെ പോയത് ഇംഗ്ലീഷ് പടയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ട് 177 ൽ നിൽക്കുമ്പോൾ 37-ാം ഓവറിൽ സ്റ്റോക്സും പുറത്തായതോടെ പതനം പൂർത്തിയായി. ജോസ് ബട്ലർ (25), ക്രിസ് വോക്സ് (26), ആദിൽ റഷിദ് (25) എന്നിവർ പൊരുതാൻ ശ്രമിച്ചെങ്കിലും ഓസീസ് ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണപ്പോൾ ആതിഥേയരുടെ ഇന്നിംഗ്സ് 221 ന് അവസാനിച്ചു.

ഓസീസിനായി ജേസൺ ബെഹ്റെന്‍റോഫ് 44 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക് നാലും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും നേടി. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി 300ന് മുകളില്‍ സ്കോര്‍ ചെയ്തും ചേസ് ചെയ്തും എതിരാളികളെ വിറപ്പിച്ച ഇംഗ്ലണ്ട് ലോക ടൂർണമെന്‍റിൽ പരാജയമായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലീഷ് ടീമിന്‍റെ തകർച്ച ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.