ETV Bharat / sports

വിരമിക്കേണ്ട സമയം അദ്ദേഹത്തിനറിയാം; ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വോണ്‍ - ഷെയിൻ വോണ്‍

കളി നിര്‍ത്തേണ്ട ഏറ്റവും ഉചിതമായ സമയം ഏതെന്ന് മറ്റാരേക്കാളും അറിയാവുന്ന താരമാണ് ധോണി. അതിനാൽ ധോണിക്ക് വിരമിക്കണമെന്ന് തോന്നുമ്പോള്‍ മാത്രം ആ തീരുമാനമെടുത്താൽ മതിയെന്ന് വോൺ അഭിപ്രായപ്പെട്ടു.

ധോണി - വോണ്‍
author img

By

Published : May 28, 2019, 8:55 AM IST

ലണ്ടന്‍ : ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ധോണി ഇപ്പോഴും മികച്ച താരമാണെന്നും അയാള്‍ക്ക് തോന്നുമ്പോള്‍ മാത്രം വിരമിച്ചാല്‍ മതിയെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ധോണി വിരമിക്കണമെന്നും യുവതാരം ഋഷഭ് പന്തിന് ഗ്ലൗസ് കൈമാറണമെന്നും വാദിക്കുന്നവർക്കെതിരെയാണ് വോണിന്‍റെ രൂക്ഷ വിമര്‍ശനം.

ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്‌മയ താരങ്ങളിലൊരാളാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാവുന്നതെല്ലാം അദ്ദേഹം നല്‍കിയിട്ടുണ്ട്. ധോണി ലോകകപ്പ് കളിക്കേണ്ടതില്ലെന്ന ചിലരുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല. ലോകകപ്പില്‍ ധോണിയെ എടുത്തത് ശരിയായില്ലെന്ന തരത്തില്‍ ചിലര്‍ അഭിപ്രായ പ്രകടനം നടത്തിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കളി നിര്‍ത്തേണ്ട ഏറ്റവും ഉചിതമായ സമയം ഏതെന്ന് മറ്റാരേക്കാളും അറിയാവുന്ന താരമാണ് ധോണി. അത് ചിലപ്പോള്‍ ലോകകപ്പിന് ശേഷമോ അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറമോ ആയിരിക്കാമെന്നും വോൺ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ധോണിയുടെ മങ്ങിയ ഫോം വിരമിക്കല്‍ മുറവിളികള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ലോകകപ്പില്‍ ധോണിക്ക് അവസരം നല്‍കേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്തി വിക്കറ്റിന് പിന്നിലും മുന്നിലും ധോണി അജയ്യനായി. 2019-ല്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 81.75 ശരാശരിയില്‍ 327 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ താന്‍ അവിഭാജ്യ ഘടകമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇത്തവണ ഐപിഎല്ലിൽ ധോണി കാഴ്ചവച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 83.20 ശരാശരിയിൽ 416 റണ്‍സ് നേടിയ താരം ചെന്നൈയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.