എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ നാലാം സെഞ്ചറി തിളക്കത്തിൽ "ഹിറ്റ് മാൻ" രോഹിത് ശർമ. ബംഗ്ലാദേശിനെതിരെയുള്ള പോരാട്ടത്തില്‍ രോഹിത് ടൂർണമെന്റിലെ തന്റെ നാലാമത്തെ സെഞ്ചറി സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിലെ നിലവിലെ ടോപ് സ്കോറർ ഡേവിഡ് വാർണറെ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളി. ലോകകപ്പിൽ നാല് സെഞ്ചറി നേടിയ ശ്രീലങ്കൻ താരം കുമാർ സങ്കകാരയുടെ റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതുരെയുളള ആദ്യ ഇന്നിങ്സിൽ 92 പന്തിൽ നിന്ന് 104 റൺസാണ് രോഹിത് ശർമ നേടിയത്. ടൂർണമെന്റിൽ മികച്ച ഫോം നിലനിർത്തി പോരുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ. ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ്. 41 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റിന് 260 റണ്‍സാണ് ഇന്ത്യ നേടിയത്. ക്രീസില്‍ ധോണിയും ഋഷഫ് പന്തുമാണ്.
ലോക റെക്കോഡിനൊപ്പം രോഹിത്; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ടൂർണമെന്റിൽ മികച്ച ഫോം നിലനിർത്തി പോരുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ
എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ നാലാം സെഞ്ചറി തിളക്കത്തിൽ "ഹിറ്റ് മാൻ" രോഹിത് ശർമ. ബംഗ്ലാദേശിനെതിരെയുള്ള പോരാട്ടത്തില്‍ രോഹിത് ടൂർണമെന്റിലെ തന്റെ നാലാമത്തെ സെഞ്ചറി സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിലെ നിലവിലെ ടോപ് സ്കോറർ ഡേവിഡ് വാർണറെ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളി. ലോകകപ്പിൽ നാല് സെഞ്ചറി നേടിയ ശ്രീലങ്കൻ താരം കുമാർ സങ്കകാരയുടെ റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതുരെയുളള ആദ്യ ഇന്നിങ്സിൽ 92 പന്തിൽ നിന്ന് 104 റൺസാണ് രോഹിത് ശർമ നേടിയത്. ടൂർണമെന്റിൽ മികച്ച ഫോം നിലനിർത്തി പോരുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ. ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ്. 41 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റിന് 260 റണ്‍സാണ് ഇന്ത്യ നേടിയത്. ക്രീസില്‍ ധോണിയും ഋഷഫ് പന്തുമാണ്.
sports
Conclusion: