ETV Bharat / sports

ഇന്ത്യൻ ആരാധകരെ പോലെ ഓസീസ് താരങ്ങളെ പാക് ആരാധകർ കൂക്കുവിളിക്കില്ലെന്ന് സർഫ്രാസ്

author img

By

Published : Jun 12, 2019, 10:08 AM IST

ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ കളിയാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ നായകന്‍റെ പ്രതികരണം.

സര്‍ഫ്രാസ് അഹമ്മദ്

ലണ്ടന്‍ : പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ലോകകപ്പ് ക്രിക്കറ്റിലും കാണികളിൽ നിന്ന് കളിയാക്കലുകളും കൂക്കുവിളികളും ഏറ്റുവാങ്ങി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. ഒട്ടും പ്രതീക്ഷിക്കാതെ ഇന്ത്യൻ ആരാധകരിൽ നിന്നും താരങ്ങൾക്ക് ഇത്തരത്തിൽ ദുരനുഭവമുണ്ടായിരുന്നു. കഴിഞ്ഞ കളിയിലാണ് ഇന്ത്യൻ ആരാധകരിൽ നിന്ന് സ്മിത്തിന് മോശം അനുഭവമുണ്ടായത്. എന്നാൽ കാണികളുടെ കൂക്കുവിളികൾക്കെതിരെ കളികൾക്കിടയിൽ തന്നെ ഇന്ത്യൻ നായകൻ വിരാട് കോലി പ്രതികരിച്ചിരുന്നു.

ഇന്ന് പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുന്ന ഓസീസിന് പാക് നായകൻ സര്‍ഫ്രാസ് അഹമ്മദ് ഒരു ഉറപ്പ് നൽകി. ഇന്ത്യന്‍ ആരാധകരെ പോലെ തങ്ങളുടെ ആരാധകരില്‍ നിന്ന് അത്തരമൊരു പരിഹാസം ഒരിക്കലും സ്മിത്തിനും വാർണറിനും ഉണ്ടാകില്ലെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ ആരാധകരെ പോലെ പാകിസ്ഥാന്‍ ആരാധകരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടാവില്ല. കളി കാണാൻ പാകിസ്ഥാന്‍ ആരാധകര്‍ വലിയ രീതിയില്‍ സ്റ്റേഡിയത്തിലെത്തും. എന്നാൽ അവർ ക്രിക്കറ്റിനെ ആരാധിക്കുന്നവരാണ്. അവര്‍ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.