ETV Bharat / sports

ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍റിന് രണ്ട് വിക്കറ്റ് വിജയം - world cup

9.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റ്റി, 82 റണ്‍സെടുത്ത റോസ് ടെയ്ലര്‍ എന്നിവരാണ് ന്യൂസിലാന്‍റിന്‍റെ വിജയശില്‍പികള്‍

ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍റിന് രണ്ട് വിക്കറ്റ് വിജയം
author img

By

Published : Jun 6, 2019, 7:46 AM IST

ലണ്ടന്‍: ലോകകപ്പില്‍ ഇന്നലെ നടന്ന ബംഗ്ലാദേശ് ന്യൂസിലാന്‍റ് പോരാട്ടത്തില്‍ ന്യൂസിലാന്‍റിന് രണ്ട് വിക്കറ്റിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 245 റണ്‍സ് എന്ന വിജയലക്ഷ്യം 47.1 ഓവറില്‍ ന്യൂസിലാന്‍റ് മറികടന്നു. 9.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റ്റി, 82 റണ്‍സെടുത്ത റോസ് ടെയ്ലര്‍ എന്നിവരാണ് ന്യൂസിലാന്‍റിന്‍റെ വിജയശില്‍പികള്‍

ഭേദപ്പെട്ട തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ലഭിച്ചത്. ഓപ്പണര്‍മാരായ തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും 45 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്കോര്‍ബോര്‍ഡിലേക്ക് സമ്മാനിച്ചത്. പിന്നാലെ വന്ന ഷാഹിബ് അല്‍ ഹസന്‍ 68 പന്തില്‍ നിന്ന് 64 റണ്‍സ് നേടി ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും വേണ്ടത്ര താളം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ 49.2 ഓവറായപ്പോഴെക്കും 244 റണ്‍സിന് ബംഗ്ലാദേശിന്‍റെ മുഴുവന്‍ ബാറ്റ്സ്മാന്‍മാരും കൂടാരം കയറിയിരുന്നു.

പിന്നാലെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍റിന് സ്കോര്‍ബോര്‍ഡില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന കെയിന്‍ വില്ല്യംസണ്‍, റോസ് ടെയ്ലര്‍ കൂട്ടുകെട്ടാണ് ന്യൂസിലാന്‍റിന്‍റെ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായത്. 105 റണ്‍സാണ് ഇരുവരുടെ കൂട്ടുകെട്ടില്‍ പിറന്നത്. 40 റണ്‍സെടുത്ത് വില്യംസണ്‍ മടങ്ങിയെങ്കിലും ടെയ്ലര്‍ ക്രീസില്‍ നില ഉറപ്പിച്ചുകൊണ്ടിരുന്നു. വില്യംസണ്‍ പിന്നീലെ ക്രീസിലെത്തിയ ടോം ലാത്തന് റണ്‍സ് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ വന്നവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. എങ്കിലും 47.1 ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കാന്‍ ന്യൂസിലാന്‍റിന് സാധിച്ചു.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.