ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയെഴുതിയ ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 38-ാം പിറന്നാൾ. തലനാരിഴ പിഴയ്ക്കാത്ത കീപ്പിങും എതിർകളിക്കാരെ അളന്നെടുത്ത് തന്ത്രങ്ങൾ മെനയുന്ന നായക കൗശലവും കളിക്കൊത്ത് ക്ലാസും അഗ്രസീവ്നെസും മാറിപ്രയോഗിക്കുന്ന ബാറ്റിങ് ശൈലിയുമാണ് മഹേന്ദ്ര സിങ് ധോണിയെന്ന റാഞ്ചിക്കാരനെ ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ മഹിയാക്കി മാറ്റിയത്.
2004 ഡിസംബൽ 3ന് ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ നാല് മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച്ചവച്ച ധോണി ഇന്ത്യൻ ക്രിക്കറ്റിൽ ഭാഗ്യപരീക്ഷണം പോലെ വന്നുപോകുന്ന കളിക്കാരിലൊരാളായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ കരിയറിലെ അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് അതിന്‍റെ ഭാവിയെ തിരിച്ചറിഞ്ഞു. ക്ലാസിക് ക്രിക്കറ്റിന്‍റെ എല്ലാ ചിട്ടവട്ടങ്ങളെയും മറികടന്ന അയാൾ ബൗണ്ടറികൾ പായിച്ചു. പിന്നീടിങ്ങോട്ട് കരുത്തുള്ള കരിയറും ടീമും കെട്ടിപടുക്കാനായിരുന്നു അയാളുടെ പ്രയത്നം. അത് ഫലം കണ്ടതിന്‍റെ തെളിവാണ് ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് കിരീടങ്ങൾ.
-
One man
— ICC (@ICC) July 7, 2019 " class="align-text-top noRightClick twitterSection" data="
A billion emotions
A lifetime of memories
Happy Birthday, @msdhoni 😍 pic.twitter.com/Xflr6aBe2L
">One man
— ICC (@ICC) July 7, 2019
A billion emotions
A lifetime of memories
Happy Birthday, @msdhoni 😍 pic.twitter.com/Xflr6aBe2LOne man
— ICC (@ICC) July 7, 2019
A billion emotions
A lifetime of memories
Happy Birthday, @msdhoni 😍 pic.twitter.com/Xflr6aBe2L
2007ൽ പ്രഥമ 20 ട്വന്‍റി ലോകകപ്പ് ഏറ്റുവാങ്ങിയ കൈയ്യിൽ ഇന്ത്യൻ ജനത തങ്ങളുടെ രക്തത്തിലലിഞ്ഞ ക്രിക്കറ്റ് ഭ്രാന്തിന്‍റെ ഭാവി സുരക്ഷിതമാണെന്ന് മനസ്സിലാക്കി. ക്രിക്കറ്റ് ദൈവം സച്ചിൽ അവസാന ലോകകപ്പ് കളിക്കാനിറങ്ങുമ്പോൾ നായകന് പറയാനുണ്ടായിരുന്നത് ഈ ലോകകപ്പ് സച്ചിന് വേണ്ടി നേടും എന്നുമാത്രമായിരുന്നു. 2011 ഏപ്രിൽ 2ന് വാങ്കഡെയിൽ ശ്രീലങ്കൻ പേസർ നുവാൻ കുലശേഖരയുടെ പന്ത് സിക്സർ പറത്തി വാക്ക് പാലിച്ചതോടെ മഹേന്ദ്ര സിങ് ധോണി തന്‍റെ നായകത്വം ലോകത്തിന് മുന്നിൽ തെളിയിക്കുകയായിരുന്നു.
-
4 World Cups 🏆🏆🏆🏆
— BCCI (@BCCI) July 6, 2019 " class="align-text-top noRightClick twitterSection" data="
4 Different Looks 😎😎
Which one do you like the most? Take a pick #HappyBirthdayDhoni 🎂🎂 #TeamIndia pic.twitter.com/74F7tCpfBw
">4 World Cups 🏆🏆🏆🏆
— BCCI (@BCCI) July 6, 2019
4 Different Looks 😎😎
Which one do you like the most? Take a pick #HappyBirthdayDhoni 🎂🎂 #TeamIndia pic.twitter.com/74F7tCpfBw4 World Cups 🏆🏆🏆🏆
— BCCI (@BCCI) July 6, 2019
4 Different Looks 😎😎
Which one do you like the most? Take a pick #HappyBirthdayDhoni 🎂🎂 #TeamIndia pic.twitter.com/74F7tCpfBw
അതിശയിപ്പിക്കുന്ന സ്റ്റംമ്പിങ് വേഗമാണ് ധോണിയുടെ പ്രത്യേകത. കളിയെ നിയന്ത്രിക്കാൻ പോന്ന ബാറ്റിങ് ശൈലിയും ധോണിയെ കണ്ടിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ധോണിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം വിരമിക്കൽ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ധോണിയുടെ 38-ാം പിറന്നാൾ എന്നതും ശ്രദ്ധേയമാണ്.
-
Happy birthday Mahi bhai! Everyday spent with you is a chance to learn and grow. Thank you for being one of the biggest role models in my life ❤️🚁 #HappyBirthdayDhoni @msdhoni pic.twitter.com/JUsEMkZYOK
— hardik pandya (@hardikpandya7) July 7, 2019 " class="align-text-top noRightClick twitterSection" data="
">Happy birthday Mahi bhai! Everyday spent with you is a chance to learn and grow. Thank you for being one of the biggest role models in my life ❤️🚁 #HappyBirthdayDhoni @msdhoni pic.twitter.com/JUsEMkZYOK
— hardik pandya (@hardikpandya7) July 7, 2019Happy birthday Mahi bhai! Everyday spent with you is a chance to learn and grow. Thank you for being one of the biggest role models in my life ❤️🚁 #HappyBirthdayDhoni @msdhoni pic.twitter.com/JUsEMkZYOK
— hardik pandya (@hardikpandya7) July 7, 2019