ETV Bharat / sports

ഇന്ത്യയ്ക്ക് ആവേശമായി സുധീറുണ്ടാകും: സച്ചിന്‍റെ ടിക്കറ്റില്‍ സുധീർ ഇംഗ്ലണ്ടിലേക്ക്

author img

By

Published : May 26, 2019, 6:11 PM IST

Updated : May 26, 2019, 6:46 PM IST

ഇന്ത്യയുടെ 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ടി -20 മത്സരങ്ങളിലും സുധീർ ഗ്യാലറിയിൽ സജീവ സാന്നിധ്യമായിരുന്നു.

സുധീർ കുമാർ ചൗധരി

മൈതാനത്ത് ഇന്ത്യ ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോൾ ശരീരമാസകലം ചായം പുരട്ടി ത്രിവർണ്ണ പതാകയും വീശി ഒരു ആരാധകൻ എന്നും ഗ്യാലറിയിലുണ്ടാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ കടുത്ത ആരാധകനായ സുധീർ കുമാർ ചൗധരിയാണ് ഗ്യാലറിയിലെ ആ താരം. തന്‍റെ ആരാധകന് ഇംഗ്ലണ്ടിലെത്തി ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇത്തവണയും അവസരമൊരുക്കിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. 2015 ൽ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും നടന്ന ലോകകപ്പിലും സുധീറിന് മത്സരങ്ങൾ കാണാൻ സച്ചിൻ അവസരം ഒരുക്കിയിരുന്നു.

ശരീരത്തിൽ ത്രിവർണ്ണവും പൂശി, ഇന്ത്യ ഇന്ത്യ എന്ന് ആർപ്പുവിളിച്ച് ത്രിവർണ പതാക പാറിക്കുന്ന സുധീർ കളിക്കാർക്കും കാണികൾക്കും ഒരുപോലെയാണ് ആവേശം പകരുന്നത്. സ്വന്തം സൈക്കിളിലാണ് ഇന്ത്യയുടെ മത്സരം കാണാൻ സുധീർ എത്തിയിരുന്നത്. ഇന്ത്യയുടെ 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ടി-20 മത്സരങ്ങളിലും സുധീർ ഗ്യാലറിയിൽ സജീവ സാന്നിധ്യമായിരുന്നു.

Intro:Body:Conclusion:
Last Updated : May 26, 2019, 6:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.