ക്രിക്കറ്റ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യപിച്ച് ഇംഗ്ലണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് അന്തിമ ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാഥമിക ടീമിലുണ്ടായിരുന്ന ഡേവിഡ് വില്ലി, അലക്സ് ഹെയില്‍സ്, ജോ ഡെന്‍ലി എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ യുവതാരം ജോഫ്രാ ആർച്ചർ, ജെയിസ് വിന്‍സ്, ലിയാം ഡോസണ്‍ എന്നിവർ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. നേരത്തെ ലോകകപ്പ് ടീമിൽ ആർച്ചറെ ഉൾപ്പെടുത്താത്തതിന് എതിരെ മുൻ താരങ്ങളുൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്ഥിരതയോടെ പന്തെറിയാന്‍ കഴിവുള്ള ആര്‍ച്ചർ യോര്‍ക്കറുകള്‍ എറിയാനും മിടുക്കനാണ്. ജോ ഡെന്‍ലിക്ക് പകരം ടീമിലെത്തിയ ലിയാം ഡോസണ്‍ 2018 ഒക്ടോബറിലാണ് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. ഇടം കയ്യന്‍ പാർട്ട് ടൈം സ്പിന്നര്‍ കൂടിയാണ് ഡോസണ്‍.
ആദ്യം പ്രഖ്യാപിച്ച പതിനഞ്ചംഗ ലോകകപ്പ് ടീമിലുണ്ടായിരുന്ന അലക്സ് ഹെയില്‍സ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അലക്സ് ഹെയില്‍സിന് പകരം ജെയിംസ് വിന്‍സാണ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്.
ഇംഗ്ലണ്ട് ടീം
ഓയിന്‍ മോര്‍ഗന്‍ (നായകൻ), ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ജെയിംസ് വിന്‍സ്, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ആദില്‍ റഷീദ്, ക്രിസ് വോക്ക്സ്, ലിയാം പ്ലങ്കറ്റ്, ടോം കറന്‍, ലിയാന്‍ ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്.