ട്രെന്‍റ് ബ്രിഡ്ജ് : ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 368 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ഡേവിഡ് വാർണറിന്‍റെ സെഞ്ച്വറിയും ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് ഓസീസിന് വമ്പൻ സ്കോർ സമ്മാനിച്ചത്.
-
Bangladesh need 382 to win!
— Cricket World Cup (@cricketworldcup) June 20, 2019 " class="align-text-top noRightClick twitterSection" data="
What an innings it was for 🇦🇺. A century from Warner, and blazing knocks from Finch, Khawaja and Maxwell helped them to 381/5.
How will 🇧🇩 fare in the chase?#CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/Ui0KjvlWzW
">Bangladesh need 382 to win!
— Cricket World Cup (@cricketworldcup) June 20, 2019
What an innings it was for 🇦🇺. A century from Warner, and blazing knocks from Finch, Khawaja and Maxwell helped them to 381/5.
How will 🇧🇩 fare in the chase?#CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/Ui0KjvlWzWBangladesh need 382 to win!
— Cricket World Cup (@cricketworldcup) June 20, 2019
What an innings it was for 🇦🇺. A century from Warner, and blazing knocks from Finch, Khawaja and Maxwell helped them to 381/5.
How will 🇧🇩 fare in the chase?#CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/Ui0KjvlWzW
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഫിഞ്ചും വാർണറും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 121 റൺസ് കൂട്ടിച്ചേർത്തു. 21-ാം ഓവറിന്‍റെ അവസാന പന്തിൽ സൗമ്യ സർക്കാർ അർധ സെഞ്ച്വറി നേടിയ ഫിഞ്ചിനെ (53) പുറത്താക്കി ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നാലെ എത്തിയ ഉസ്മാൻ ഖവാജയും വാർണറിന് മികച്ച പിന്തുണ നൽകിയതോടെ സ്കോർ വേഗത്തിൽ മുന്നോട്ടു നീങ്ങി. 110 ബോളിൽ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി നേടി വാർണർ കരുത്തുകാട്ടി. പിന്നീട് അടിച്ച് തകർത്ത വാർണർ-ഖവാജ സഖ്യം 192 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി.ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുകൂടിയാണിത്. 45-ാം ഓവറിൽ 166 റൺസെടുത്ത വാർണറെ പുറത്താക്കി സൗമ്യ സർക്കാർ ഓസീസിന് തിരിച്ചടി നൽകി. 14 ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു വാര്‍ണറിന്‍റെ ഇന്നിംഗ്സ്. വാർണർ പുറത്തായെങ്കിലും 10 ബോളിൽ നിന്ന് 32 റൺസുമായി ഗെ്ലൻ മാക്സ്വെൽ കളം നിറഞ്ഞപ്പോൾ ഓസീസ് സ്കോർ 350 കടന്നു. മാസ്വെൽ അപ്രതീക്ഷിതമായി 47-ാം ഓവറിൽ റൺഔട്ടായില്ലായിരുന്നെങ്കിൽ കംഗാരുപ്പട 400 എന്ന സ്കോറിലെത്തുമായിരുന്നു. മാക്സ്വെല്ലിനു പിന്നാലെ ഖവാജയും (89) കൂടാരം കയറി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച് മാർക്കസ് സ്റ്റോയിനിസ് ഓസീസിനെ 381 ൽ എത്തിക്കുകയായിരുന്നു.
-
David Warner at #CWC19
— Cricket World Cup (@cricketworldcup) June 20, 2019 " class="align-text-top noRightClick twitterSection" data="
Top run-scorer ✅
Highest individual score ✅
Biggest partnership ✅
What a tournament he's having! #CmonAussie pic.twitter.com/bm3BR1u3ME
">David Warner at #CWC19
— Cricket World Cup (@cricketworldcup) June 20, 2019
Top run-scorer ✅
Highest individual score ✅
Biggest partnership ✅
What a tournament he's having! #CmonAussie pic.twitter.com/bm3BR1u3MEDavid Warner at #CWC19
— Cricket World Cup (@cricketworldcup) June 20, 2019
Top run-scorer ✅
Highest individual score ✅
Biggest partnership ✅
What a tournament he's having! #CmonAussie pic.twitter.com/bm3BR1u3ME
ബംഗ്ലാദേശിനായി സൗമ്യ സർക്കാർ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ മെഹിഡി ഹസൻ ഒന്നും മുസ്തഫിസൂർ റഹ്മാൻ ഓരോ വിക്കറ്റുകളും വീഴ്ത്തി. 166 റൺസ് നേടിയ വാർണർ ലോകകപ്പിലെ ഏറ്റവും ഉർന്ന വ്യക്തിഗത സ്കോർ നേടുന്ന റെക്കോഡിന് ഉടമയായി. കൂടാതെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി മാറാൻ വാർണറിന് സാധിച്ചു. അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 447 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.