ETV Bharat / sports

അശ്വിന് 5 വിക്കറ്റ്: ചെന്നൈയില്‍ ഇന്ത്യയ്ക്ക് 195 റൺസ് ലീഡ് - 43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ

43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അക്‌സർ പട്ടേല്‍, ഇശാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റും മുഹമദ് സിറാജ് ഒരു വിക്കറ്റും നേടി.

CRICKET
അശ്വിന് 5 വിക്കറ്റ്: ചെന്നൈയില്‍ ഇന്ത്യയ്ക്ക് 195 റൺസ് ലീഡ്
author img

By

Published : Feb 14, 2021, 3:27 PM IST

ചെന്നൈ: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ്ക്ക് 195 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് എല്ലാവരും പുറത്തായി. 43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അക്‌സർ പട്ടേല്‍, ഇശാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റും മുഹമദ് സിറാജ് ഒരു വിക്കറ്റും നേടി.

42 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ബെൻ ഫോക്‌സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഒലി പോപ് (22), ബെൻ സ്റ്റോക്‌സ്‌ (18), ഡൊമിനിക് സിബ്ലി ( 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്‌മാൻമാർ. നേരത്തെ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറി (161) മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 329 റൺസ് നേടിയത്. അജിങ്ക്യ റഹാനെ (67), റിഷഭ് പന്ത് ( 58 ) എന്നിവർ ഇന്ത്യയ്ക്കായി അർദ്ധ സെഞ്ച്വറി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.