മെല്‍ബണ്‍: വനിത ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയാണ് എതിരാളികൾ. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും കലാശപ്പോരിന് ഇറങ്ങുന്നത്. നാല് സ്പിന്നർമാരാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്. ഇന്ത്യക്ക് വേണ്ടി പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ്, ശിഖ പാണ്ഡ്യ, രാധ യാദവ് തുടങ്ങിയവർ പന്തെറിയും.
-
Meg Lanning has won the toss and elected to bat at a rapidly filling MCG!
— T20 World Cup (@T20WorldCup) March 8, 2020 " class="align-text-top noRightClick twitterSection" data="
Good decision? 🤔#T20WorldCup | #FILLTHEMCG pic.twitter.com/o1Vq88PEcs
">Meg Lanning has won the toss and elected to bat at a rapidly filling MCG!
— T20 World Cup (@T20WorldCup) March 8, 2020
Good decision? 🤔#T20WorldCup | #FILLTHEMCG pic.twitter.com/o1Vq88PEcsMeg Lanning has won the toss and elected to bat at a rapidly filling MCG!
— T20 World Cup (@T20WorldCup) March 8, 2020
Good decision? 🤔#T20WorldCup | #FILLTHEMCG pic.twitter.com/o1Vq88PEcs
ഞായറാഴ്ച്ച മെല്‍ബണില്‍ തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് പ്രവചനമെങ്കിലും. മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഫ്ലാറ്റായ പിച്ചില്‍ ഓസിസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും കൂട്ടരും കൂറ്റന്‍ സ്‌കോർ ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഫൈനലില്‍ ജയിച്ച് ആദ്യ ടി20 ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഫൈനലിനോട് അനുബന്ധിച്ച് ഓസിസ് പോപ്പ് ഗായിക കാറ്റിയുടെ നേതൃത്വത്തില്‍ കലാപരിപാടികളും മൈതാനത്ത് അരങ്ങേറി.