ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അനുമതി തേടി വാതുവെപ്പിനെ തുടര്‍ന്ന് പുറത്തായ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. ഇതിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചെന്ന് കനേറിയ വ്യക്തമാക്കി. നിയമ വൃത്തങ്ങള്‍ സഹായത്തോടെയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കനേറിയയെ അനുവദിക്കണമെന്ന് ആവശ്യപെട്ട് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് ചെയര്‍മാനെ പിസിബി സമീപിക്കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച പിസിബിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കനേറിയ ട്വീറ്റ് ചെയതു. പിസിബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനിക്കാണ് കത്തയച്ചിരിക്കുന്നത്. ഒരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള നഷ്ടങ്ങള്‍ കനേറിയയുടെ കരിയറിലും വ്യക്തി ജീവിതത്തിലും ഇതിനകം ഉണ്ടായെന്ന് കത്തില്‍ പറയുന്നു. ഏക വരുമാന മാര്‍ഗത്തെയും ഇത് വലിയ തോതില്‍ ബാധിച്ചു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഏത് തരത്തിലുള്ള പുനരധിവാസ നടപടികളിലൂടെ കടന്ന് പോകാനും തയാറാണെന്നും കനേറിയ കത്തില്‍ പറയുന്നു.
നേരത്തെ 2009-ല്‍ ഇംഗ്ലീഷ് ക്ലബുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് കനേറിയയുടെ കരിയര്‍ അവസാനിച്ചത്. 61 ടെസ്റ്റുകളില്‍ നിന്നായി 261 വിക്കറ്റുകള്‍ വീഴ്ത്തിയ കനേറിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ അഞ്ച് പാക് താരങ്ങളില്‍ ഒരാളാണ്.