ETV Bharat / sports

വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്ക്കാരം കോഹ്ലിക്കും സമൃതി മന്ദാനക്കും

തുടർച്ചയായ മൂന്നാം തവണയാണ് കോലി ഈ പുരസ്ക്കാരത്തിന് അർഹനാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും ഇടം നേടാൻ കോലിക്കായി

വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ
author img

By

Published : Apr 10, 2019, 6:24 PM IST

വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദി ഇയറായി ഇന്ത്യൻ നായകൻ വിരാട് കോലിയെയും വനിതാ താരമായി സ്മൃതി മന്ദാനയെയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോലി പുരസ്ക്കാരം സ്വന്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിന് നല്‍കുന്ന അവാര്‍ഡാണിത്. സ്ഥിരതയാര്‍ന്ന പ്രകടനം ഇരു താരങ്ങളെയും അവാര്‍ഡിന് അര്‍ഹരാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോലിക്ക് ഇടം നേടാനായി. ഇംഗ്ലീഷ് യുവതാരം സാം കറണ്‍, റോറി ബേണ്‍സ്, ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍, ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു കളിക്കാര്‍.

നിലവില്‍ ടെസ്റ്റ്-ഏകദിന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലുള്ള കോലി കഴിഞ്ഞവര്‍ഷം മൂന്ന് ഫോര്‍മാറ്റുകളിൽ നിന്നുമായി 2735 റണ്‍സാണ് അടിച്ചെടുത്തത്. 2018 മുതല്‍ വനിതകളുടെ ഏകദിനത്തിലും ട്വന്‍റി-20യിലും ടോപ്പ് സ്‌കോററായത് മന്ദാനക്ക് പുരസ്‌കാരത്തിന് അര്‍ഹയാക്കി. ഇംഗ്ലണ്ട് വിമണ്‍സ് സൂപ്പര്‍ ലീഗിലെ മിന്നുന്ന പ്രകടനവും മന്ദാനക്ക് തുണയായി. കഴിഞ്ഞ വര്‍ഷം വനിതാ താരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് ഇന്ത്യന്‍ താരമായ മിതാലി രാജായിരുന്നു. അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്‍ ടി20യിലെ വിസ്ഡന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാഷിദ് ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.