ചെന്നൈ: ഏകദിനത്തില്‍ ഇന്ത്യക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കി വെസ്‌റ്റ് ഇന്‍ഡീസ്. ഇന്ത്യ ഉയർത്തിയ 288 റണ്‍സെന്ന വിജയ ലക്ഷം 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് സന്ദർശകർ നേടി. 102 റണ്‍സോടെ സെഞ്ച്വറി നേടിയ ഹെറ്റ് മെയറും 139 റണ്‍സോടെ സെഞ്ച്വറി നേടിയ ഷായ് ഹോപ്പും കളം നിറഞ്ഞപ്പോൾ കരീബിയന്‍സിന്‍റെ വിജയം അനായാസമായി.
-
Back-to-back fours from Nicholas Pooran finish the chase! 🎉
— ICC (@ICC) December 15, 2019 " class="align-text-top noRightClick twitterSection" data="
West Indies go 1-0 up in the series 🏆 #INDvWI | SCORECARD 👇 https://t.co/9QkJ4D8HOy pic.twitter.com/iKKnGYqsTY
">Back-to-back fours from Nicholas Pooran finish the chase! 🎉
— ICC (@ICC) December 15, 2019
West Indies go 1-0 up in the series 🏆 #INDvWI | SCORECARD 👇 https://t.co/9QkJ4D8HOy pic.twitter.com/iKKnGYqsTYBack-to-back fours from Nicholas Pooran finish the chase! 🎉
— ICC (@ICC) December 15, 2019
West Indies go 1-0 up in the series 🏆 #INDvWI | SCORECARD 👇 https://t.co/9QkJ4D8HOy pic.twitter.com/iKKnGYqsTY
ഇന്ത്യന്‍ ബോളർമാരെ നിലംപരിശാക്കുന്ന ഇന്നിങ്സാണ് ഇരുവരും കളിച്ചത്. ഓപ്പണർ ഹോപ്പ് 151 പന്തില്‍ നിന്നും 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നും ഹോപ്പിന്‍റെ ഇന്നിങ്സ്. മെയർ 106 പന്തില്‍ നിന്നും 139 റണ്‍സെടുത്ത് കൂടാരം കയറി. ഏഴ് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു മെയറുടെ ഇന്നിങ്സ്. മെയറിന്‍റെയും ഒമ്പത് റണ്‍സെടുത്ത ഓപ്പണർ സുനില്‍ ആംബ്രിസിന്‍റെയും വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്‌ടമായത്. വിന്‍ഡീസിനായി നിക്കോളാസ് പൂരാന്‍ 23 പന്തില്‍ നിന്നും 29 റണ്‍സെടുത്തു. ഹെറ്റ് മെയറാണ് കളിയിലെ താരം. ഇന്ത്യക്ക് വേണ്ടി ദിലീപ് ചാഹറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. മത്സരം ജയിച്ചതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ വിന്‍ഡീസ് 1-0 ത്തിന്‍റെ ലീഡ് സ്വന്തമാക്കി. വിന്‍ഡീസിനെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിന് അടുത്ത ചൊവ്വാഴ്ച്ച വിശാഖപട്ടണത്ത് തുടക്കമാകും.